മറയൂർ-^കാന്തല്ലൂർ ഹർത്താൽ പൂർണം

മറയൂർ--കാന്തല്ലൂർ ഹർത്താൽ പൂർണം മറയൂർ: കാട്ടാനയുടെ ആക്രമണത്തിൽ അന്ധയായ യുവതി മരിക്കുകയും മാതാവിന് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. കടകേമ്പാളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. മരിച്ച യുവതിയുടെ വീട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യാഴാഴ്ച രാവിലെ സന്ദർശിക്കും. എന്നാൽ, യുവതിയുടെ വീട്ടിൽ ആരുമില്ല. മാതാവ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പിതാവ് ബാനുവും സഹോദരനും കോട്ടയത്താണ്. ഇവരെ ഇവിടെ എത്തിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നുണ്ട്. കാന്തല്ലൂർ പഞ്ചായത്തിൽ കുണ്ടക്കാട് ഭാഗത്ത് ബേബിയാണ് (24) തിങ്കളാഴ്ച വൈകീട്ട് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.