അറുപത്​ ലക്ഷത്തി​െൻറ ഹഷീഷുമായി സഹോദരങ്ങൾ പിടിയിൽ

അടിമാലി: 60 ലക്ഷത്തി​െൻറ ഹഷീഷുമായി സഹോദരങ്ങളെ അടിമാലി നാർകോട്ടിക് എൻഫോഴ്സ്മ​െൻറ് സ്ക്വാഡ് പിടികൂടി. കൊന്നത്തടി ചിന്നാർനിരപ്പ് അരീകുന്നേൽ സജീവ് (36), സഹോദരൻ ബാബു (40) എന്നിവരെയാണ് ഇൻസ്പെക്ടർ ജി. വിജയകുമാറി​െൻറ നേതൃത്വത്തിലെ സ്ക്വാഡ് പിടികൂടിയത്. 600 ഗ്രാം ഹഷീഷാണ് പിടികൂടിയത്. മുരിക്കാശേരിയിൽ സബ് ട്രഷറിക്ക് സമീപം പരിശോധന നടത്തുന്നതിനിടെ സംശയകരമായ സാഹചര്യത്തിൽ നിൽക്കുന്ന ഇവരെ പിടികൂടിയപ്പോഴാണ് ഹഷീഷ് കണ്ടെത്തിയത്. പ്രത്യേക ടിന്നിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ആയുർവേദ മരുന്നാണെന്നു പറഞ്ഞ് ഇവർ ഉദ്യോഗസ്ഥരെ കബളിപ്പിക്കാനും ശ്രമം നടത്തി. പ്രിവൻറിവ് ഓഫിസർ അബ്ദുസ്സലാം, സിവിൽ എക്സൈസ് ഓഫിസർമാരായ സഹദേവൻ പിള്ള, കെ.ബി. ജീമോൻ, നെൽസൺ മാത്യു, അനൂപ് തോമസ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. രണ്ടുമാസം മുമ്പ് അടിമാലിയിൽനിന്ന് അഞ്ചുകിലോ ഹഷീഷുമായി രണ്ടുപേരെ സെൻട്രൽ എക്സൈസ് പിടികൂടിയിരുന്നു. കൂടാതെ, 9.5 കിലോ കഞ്ചാവ് ഇരുമ്പുപാലത്തുനിന്ന് നാർകോട്ടിക് സ്ക്വാഡ് പിടികൂടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.