ജില്ലയിൽ ഉപതെരഞ്ഞെടുപ്പ്​ നടന്ന മൂന്ന്​ തദ്ദേശ വാർഡുകളും ഇടതിന്​

കോട്ടയം: ജില്ലയിലെ മൂന്ന് തദേശവാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതിനു നേട്ടം. മൂന്നിടങ്ങളിൽ രണ്ടിടത്ത് സി.പി.എം സ്ഥാനാർഥികളും ഒരിടത്ത് എൽ.ഡി.എഫിലെ കേരള കോണ്‍ഗ്രസ് (സ്‌കറിയ വിഭാഗം) സ്ഥാനാർഥിയും വിജയിച്ചു. സി.പി.എമ്മും സി.പി.െഎയും വേറിട്ട് മത്സരിച്ചതിലൂടെ ശ്രദ്ധേയമായ പാമ്പാടി പഞ്ചായത്ത് നൊങ്ങൽ വാർഡിൽ സി.പി.എം സ്ഥാനാർഥി വിജയിച്ചു. സി.പി.െഎ സ്വതന്ത്രന് 24 വോട്ട് മാത്രമാണ് നേടാനായത്. ഇവിടെ സി.പി.എമ്മിലെ റൂബി തോമസ് 21 വോട്ടി​െൻറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. റൂബി തോമസിന് 520 വോട്ടും എതിർസ്ഥാനാർഥി കോൺഗ്രസിലെ ഷൈലു സി. ഫിലിപ്പിന് 499 വോട്ടും ലഭിച്ചു. സി.പിഎമ്മുമായുള്ള അഭിപ്രായഭിന്നതയിൽ മത്സരിച്ച സി.പി.െഎ സ്വതന്ത്രൻ എബ്രഹാം ഫിലിപ്പിന് 24 വോട്ട് മാത്രമാണ് ലഭിച്ചത്. ബി.ജെ.പി സ്ഥാനാർഥിയായ മത്സരിച്ച പി.കെ. രാഘവൻ 15 വോട്ട് നേടി. കോൺഗ്രസ് വിമതനായിരുന്നു കഴിഞ്ഞതവണ ഇവിടെ വിജയിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കഴിഞ്ഞദിവസം ഇവിടെ സി.പി.എം-സി.പി.െഎ പ്രവർത്തകർ തമ്മിൽ സംഘർഷം അരങ്ങേറിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ സി.പി.എം പ്രവർത്തകർ ആഹ്ലാദപ്രകടനവും യോഗവും നടത്തി. സി.പി.എം ഏരിയ സെക്രട്ടറി ഇ.എസ്. സാബു, കെ.എസ്. ഗിരീഷ്, വി.എം. പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ വാഴമനയില്‍ സി.പി.എം സ്ഥാനാർഥി വിജയിച്ചു. സി.പി.എമ്മിെല ആർ. രശ്മി 277 വോട്ടി​െൻറ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിലെ മഞ്ജു റെജിയെ പരാജയപ്പെടുത്തി. സി.പി.എം സ്ഥാനാർഥി 548 ഉം കോണ്‍ഗ്രസ് സ്ഥാനാർഥി 271ഉം വോട്ട് നേടിയ ഇവിടെ ബി.ഡി.ജെ.എസിലെ ദീപ ബിജു 121 വോട്ട് നേടി. കല്ലറ ഗ്രാമപഞ്ചായത്തിലെ 12 വാര്‍ഡായ കല്ലറ പഴയപള്ളി വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാർഥി -കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിലെ അര്‍ച്ചന രവീന്ദ്രന്‍ 89 വോട്ടിന് വിജയിച്ചു. അര്‍ച്ചന രവീന്ദ്രന് 300 വോട്ട് ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാർഥി ലത സുദര്‍ശന്‍ 211ഉം കേരള കോണ്‍ഗ്രസ് (മാണി) സ്ഥാനാർഥി ജിനിമോള്‍ മോഹന്‍ 125ഉം ബി.ജെ.പിയിലെ നിഷ രമേശ് കാവിമറ്റത്തില്‍ 22ഉം വോട്ട് നേടി. ഇവിടെ കോൺഗ്രസും കേരള കോൺഗ്രസും മത്സരരംഗത്തുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.