ദിലീപിനായി സഹോദരന്‍ ജഡ്ജിയമ്മാവന്‍ കോവിലിലെത്തി

ദിലീപിനായി സഹോദരന്‍ ജഡ്ജിയമ്മാവന്‍ കോവിലിലെത്തി പൊന്‍കുന്നം: നടന്‍ ദിലീപിനായി സഹോദരന്‍ അനൂപും കുടുംബാംഗങ്ങളും ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രാര്‍ഥനക്കെത്തി. നടിയെ ആക്രമിച്ച കേസില്‍ ദിലീപി​െൻറ ജാമ്യാപേക്ഷ വ്യാഴാഴ്ച ഹൈകോടതി പരിഗണിക്കാനിരിക്കെയാണ് അനൂപ് ജഡ്ജിയമ്മാവനു മുന്നിലെത്തി വഴിപാടുകള്‍ നടത്തിയത്. കോടതി വ്യവഹാരങ്ങളില്‍പെടുന്നവര്‍ പ്രാര്‍ഥനക്കെത്തുന്ന കോവിലാണിത്. ചൊവ്വാഴ്ച രാത്രിയില്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം എത്തിയ അനൂപ് ജഡ്ജിയമ്മാവ​െൻറ പ്രീതിക്കായി അടവഴിപാടും കരിക്ക് അഭിഷേകവും കഴിച്ചാണ് മടങ്ങിയത്. സംഘത്തില്‍ ഒരു സ്ത്രീയടക്കം അഞ്ചുപേര്‍ ഉണ്ടായിരുന്നു. പ്രത്യേക പ്രാർഥനകള്‍ക്കും പൂജകള്‍ക്കും ശേഷം രാത്രി പത്തരയോടെയാണ് ഇവര്‍ മടങ്ങിയത്. തിരുവിതാംകൂര്‍ സദര്‍കോടതി ജഡ്ജിയായിരുന്ന തിരുവല്ല തലവടി രാമവര്‍മപുരത്തുമഠം ഗോവിന്ദപ്പിള്ളയുടെ ആത്മാവിനെയാണ് ജഡ്ജിയമ്മാവനായി ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. കോടതി വ്യവഹാരങ്ങളില്‍ പെട്ടുഴലുന്നവര്‍ ഈ ഉപദേവാലയ നടയിലെത്തി പ്രാര്‍ഥിച്ചാല്‍ നീതി ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. രാത്രിയിലാണ് പൂജ. രാഷ്ട്രീയരംഗത്തെ പ്രമുഖരും ക്രിക്കറ്റ് താരം ശ്രീശാന്ത് തുടങ്ങി നിരവധി പ്രശസ്തരും നിയമവഴികളില്‍ നീതി തേടി ഇവിടെയെത്തിയിട്ടുണ്ട്. ജാമ്യം ലഭിച്ചാല്‍ ഉടന്‍ ദിലീപും ഇവിടെയെത്തുമെന്ന് ക്ഷേത്രം ഭാരവാഹികളെ അനൂപ് അറിയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.