ചങ്ങനാശ്ശേരി: എം.സി റോഡില്‍ പാലാത്രചിറയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് നിന്നു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് ആറിനാണ് സംഭവം. മതുമൂലയിലെ ഷോറൂമില്‍നിന്ന് സർവിസിങ്ങിനുശേഷം കോട്ടയത്തേക്കുപോയ കാറാണ് അപകടത്തിൽപെട്ടത്. എം.സി റോഡില്‍നിന്ന് ബൈപാസിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ മതിലിലിടിച്ച് നില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിെൻറ മുന്‍ഭാഗം തകര്‍ന്നു. ചങ്ങനാശ്ശേരി പൊലീസും അഗ്നിശമനസേനയും സ്ഥലെത്തത്തി നടപടി സ്വീകരിച്ചു. ചുഴലിക്കാറ്റിൽ ഒരു മരണം പാലാ: കാറ്റിൽ കടപുഴകിയ മരത്തിനടിയിൽെപട്ട് കൃഷിപ്പണി ചെയ്തുകൊണ്ടിരുന്ന കർഷകത്തൊഴിലാളി മരിച്ചു. വാഴക്കുളം മാഞ്ഞള്ളൂർ കണിയാംകുടി സാബുവാണ് (56) മരിച്ചത്. ബുധനാഴ്ച രാവിലെ 10ന് കൈതകൃഷിയിടത്തിലെ ജോലിക്കിടെയാണ് തേക്ക് ചുഴലിക്കാറ്റിൽ ദേഹത്തേക്ക് മറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.