p1 lead story replace no change in heading and highlight

ന്യൂഡൽഹി: സ്വകാര്യത പരമമായ അവകാശമല്ലെന്നും പൗരന്മാർക്കുമേൽ യുക്തിസഹമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന നിയമങ്ങളുണ്ടാക്കുന്നതിൽനിന്ന് ഭരണകൂടെത്ത തടയാനാവില്ലെന്നും സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടന ബെഞ്ച് നിരീക്ഷിച്ചു. 'സ്വകാര്യതക്കുള്ള അവകാശം' എന്ന പ്രയോഗംപോലും കൃത്യതയില്ലാത്തതാണെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. ആധാർ കാർഡിനായി പൗര​െൻറ ബയോമെട്രിക് വിവരങ്ങൾ നിർബന്ധപൂർവം ശേഖരിക്കുന്നത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഭരണഘടനാലംഘനമാണെന്നും കാണിച്ച് സമർപ്പിച്ച ഹരജിയാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ഒമ്പതംഗ ബെഞ്ചി​െൻറ രൂപവത്കരണത്തിലേക്ക് നയിച്ചത്. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ജസ്റ്റിസുമാരായ െജ. ചെലമേശ്വർ, എസ്.എ. ബോബ്ഡെ, ആർ.കെ. അഗർവാൾ, ആർ.എഫ്. നരിമാൻ, എ.എം. സപ്രെ, ഡി.വൈ. ചന്ദ്രചൂഡ്, എസ്.കെ. കൗൾ, ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെയാണ് സുപ്രധാന വിഷയത്തിൽ വാദം തുടരുന്നത്. സ്വകാര്യതയെ അടിസ്ഥാന അവകാശമായി അംഗീകരിക്കണമെങ്കിൽ ആദ്യം അതെന്താണെന്ന് നിർവചിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഭരണഘടന അനുവദിച്ച ഒാരോ മൗലികാവകാശത്തിലും സ്വകാര്യതയുടെ ഘടകം കണ്ടെത്തുക ഏറക്കുറെ അസാധ്യമാണെന്ന് ഒമ്പതംഗ ബെഞ്ചിലെ ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. എങ്ങനെയാണ് നമുക്ക് സ്വകാര്യതയെ നിർവചിക്കാനാകുക? എന്തായിരിക്കണം സ്വകാര്യതയുടെ ഉള്ളടക്കം? എന്താണതി​െൻറ ആകൃതി? എങ്ങനെ ഭരണകൂടത്തിന് സ്വകാര്യതയെ നിയന്ത്രിക്കാം? ഒരു പൗര​െൻറ സ്വകാര്യത സംരക്ഷിക്കുന്നതിൽ ഭരണകൂടത്തി​െൻറ ബാധ്യതയെന്താണ്? എന്നീ ചോദ്യങ്ങളും ചന്ദ്രചൂഡ് ഉയർത്തി. ആധാർ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് വാദിച്ച മുതിർന്ന സുപ്രീംകോടതി അഭിഭാഷകരായ സോളി സൊറാബ്ജി, ഗോപാൽ സുബ്രഹ്മണ്യം, ശ്യാം ദിവാൻ എന്നിവരോട് സ്വകാര്യതക്കുള്ള അവകാശം നിർവചിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ഒാർമിപ്പിച്ചു. സ്വകാര്യത എന്നു പറയുന്നത് എന്തൊക്കെ ചേർന്നതാണെന്ന് േകാടതി നിർവചിക്കുന്നത് സ്വകാര്യതയുടെ പരിമിതിയായി മാറുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. പൗരന്മാർ സാേങ്കതികവിദ്യ ഉപയോഗിച്ച് പൊതുഇടങ്ങളിൽ കാണിച്ചുകൊണ്ടിരിക്കുന്നത് അവരുടെ സ്വകാര്യതക്കുള്ള അവകാശത്തി​െൻറ ലംഘനമല്ലേ എന്നും കോടതി ചോദിച്ചു. ഇൻറർനെറ്റ് യുഗത്തിൽ അത് നിയന്ത്രിക്കാനും പൗരന് കഴിയുമെന്നായിരുന്നു അഡ്വ. ശ്യാം ദിവാൻ നൽകിയ മറുപടി. സർക്കാർ ഭാഗം വാദം അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ വ്യാഴാഴ്ച നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.