സുപ്രീംകോടതി വിധി: യാക്കോബായ സഭ നീതിന്യായവ്യവസ്ഥയെ വെല്ലുവിളിക്കുന്നു -ഡോ. യൂഹാനോൻ മാർ ദിയസ്േകാറസ് കോട്ടയം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സഭ തർക്കങ്ങൾക്ക് പരിഹാരമുണ്ടാകില്ലെന്ന യാക്കോബായ സഭയുടെ നിലപാട് നീതിന്യായവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്ന് ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്േകാറസ് മെത്രാപ്പോലീത്ത. കോടതിവിധി മാനിക്കില്ലെന്ന് പറയുന്നവർ എന്തിനാണ് അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും മെത്രാപ്പോലീത്ത വാർത്തക്കുറിപ്പിൽ പറഞ്ഞു. 1958ൽ രാജ്യത്തെ പരമോന്നത നീതിപീഠത്തിെൻറ വിധിയുടെ അടിസ്ഥാനത്തിലാണ് സഭയിൽ സമാധാനം ഉണ്ടായത്. 1995ലെ സുപ്രീംകോടതി വിധിയെത്തുടർന്നാണ് സഭയിൽ സമാധാനനീക്കം ശക്തമാവുകയും ഇരുവിഭാഗത്തെയും സഹകരിപ്പിച്ച് സുപ്രീംകോടതി നിയോഗിച്ച നീരിക്ഷകൻ ജസ്റ്റിസ് മളിമഠിെൻറ സാന്നിധ്യത്തിൽ പരുമലയിൽ മലങ്കര അസോസിയേഷൻ ചേരുകയും ചെയ്തത്. അന്ന് അസോസിയേഷൻ ബഹിഷ്കരിച്ച് പുത്തൻകുരിശിൽ യോഗം ചേർന്ന് ബദൽ സൊസൈറ്റി രൂപവത്കരിക്കുകയായിരുന്നു യാക്കോബായ വിഭാഗം. ഇരുവിഭാഗത്തിനും തങ്ങളുടെ വാദമുഖങ്ങളും തെളിവുകളും സമർപ്പിക്കാൻ കോടതി അവസരം നൽകിയതാണ്. അവയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം വിധിപ്രസ്താവിച്ചതും. അയോധ്യ പ്രശ്നവുമായുള്ള താരതമ്യം അപ്രസക്തമാണ്. ഏതെങ്കിലും വ്യവസ്ഥാപിത സഭയുടെ പ്രാദേശിക ഘടകത്തിൽനിന്ന് കുറെേപർ പിരിഞ്ഞുപോകുമ്പോൾ പള്ളികളുടെ സ്വത്തിെൻറ ഉടമസ്ഥത പങ്കിട്ട് കൊണ്ടുപോകാൻ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ തലത്തിലും അല്ലാതെയും ഇതുവരെ നടന്ന എല്ലാ മധ്യസ്ഥശ്രമങ്ങളിലും സഹകരിക്കാതിരുന്നവർ വീണ്ടും അതേ ആവശ്യം ഉന്നയിക്കുന്നത് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.