റബർ വിലസ്ഥിരത പദ്ധതി: മൂന്നാം ഘട്ടത്തിന്​ സർക്കാർ അനുമതി; പുതിയതായി പദ്ധതിയിൽ അംഗമാകാം

കോട്ടയം: റബർ വിലസ്ഥിരത പദ്ധതിയുടെ മൂന്നാംഘട്ടത്തിന് സർക്കാർ അനുമതി. ജൂലൈ ഒന്നു മുതൽ 2018 ജൂൺ 30വരെയുള്ള ബില്ലുകളാണ് ഇൗ ഘട്ടത്തിൽ പരിഗണിക്കുക. ജൂൈല മുതലുള്ള ബില്ലുകൾ കർഷകർക്ക് സമർപ്പിക്കാമെന്ന് റബർ ബോർഡ് അധികൃതർ അറിയിച്ചു. നിലവിൽ പദ്ധതിയിൽ അംഗങ്ങളാകാത്ത കർഷകർക്ക് ജൂലൈ 15 മുതൽ ആഗസ്റ്റ് 31വരെ രജിസ്റ്റർ ചെയ്യാനും അവസരമൊരുക്കിയിട്ടുണ്ട്. റബർ കൃഷി ചെയ്യുന്ന സ്ഥലത്തി​െൻറ കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പിയോടൊപ്പം തിരിച്ചറിയൽ രേഖയും സമർപ്പിക്കണം. ഒരിക്കൽ രജിസ്റ്റർ ചെയ്തവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. പദ്ധതിയുെട രണ്ടാംഘട്ടം ജൂൺ 30ന് അവസാനിച്ചിരുന്നു. ഇതിനുശേഷം പദ്ധതി തുടരുന്നതു സംബന്ധിച്ച് ഉത്തരവ് ഇറക്കാത്തതാണ് ആശങ്കക്ക് ഇടയാക്കിയിരുന്നു. ഇതിനിടെ, ജൂൺ 30ന് മുമ്പ് ബില്ലുകൾ തീർക്കാർ റബർ ബോർഡിൽനിന്ന് നിർദേശവും ലഭിച്ചു. ഇതോടെ മൂന്നാം ഘട്ടം ഉപേക്ഷിക്കുകയാണെന്നുമുള്ള പ്രചാരണം ശക്തമായി. തുടർന്ന്, ജി.എസ്.ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഉത്തരവ് വൈകാൻ കാരണമെന്ന് ധനവകുപ്പ് വിശദീകരിച്ചിരുന്നു. നേരത്തേ ബില്ലുകൾ സ്വീകരിക്കുേമ്പാൾ വാറ്റ് അടിസ്ഥാനമാക്കിയായിരുന്നു നികുതി. ജി.എസ്.ടി വന്നതോടെ ഇതനുസരിച്ച് പദ്ധതിയുടെ സോഫ്റ്റ്വെയറിൽ മാറ്റങ്ങൾ വരുത്തേണ്ടതുകൊണ്ടാണ് ഉത്തരവ് വൈകിയത്. കർഷകർ ഉൽപാദിപ്പിക്കുന്ന റബറിന് കിലോക്ക് കുറഞ്ഞത് 150 രൂപ ഉറപ്പാക്കുന്നതായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് റബർ വിലസ്ഥിരത പദ്ധതി. ഇതനുസരിച്ച് ഒരു കിലോഗ്രാം ആർ എസ്.എസ് നാലിന് ദിവസവും റബർ ബോർഡ് പ്രസിദ്ധീകരിക്കുന്ന വിലയും 150 രൂപയും തമ്മിലുള്ള വ്യത്യാസം കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കും. റബർ പാലാണെങ്കിൽ സംസ്കരണച്ചെലവിനുള്ള എട്ടു രൂപ കുറച്ച് 142 രൂപയും റബർ പാലി​െൻറ ഒരു മാസത്തെ ശരാശരി വിലയും തമ്മിലുള്ള വ്യത്യാസമായിരിക്കും ലഭിക്കുക. അഞ്ച് ഹെക്ടർവരെ റബർ കൃഷിയുള്ളവർ പദ്ധതിയിൽ അംഗത്വത്തിന് അർഹരാണ്. രണ്ടു ഹെക്ടർവരെയുള്ള സ്ഥലത്തിനാണ് സഹായം ലഭിക്കുക. ഒരാൾക്ക് ഒരു വർഷം പരമാവധി, ഹെക്ടർ പ്രതി 1800 കിലോ റബറിനായിരിക്കും ധനസഹായം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.