പി.സി. ജോർജ് വീണ്ടും തോക്കെടുത്തു; ഇത്തവണ 'ആക്ഷേപങ്ങൾക്ക്​' മറുപടി പറയാൻ

കോട്ടയം: പി.സി. ജോർജ് വീണ്ടും തോക്കെടുത്തു. ഇത്തവണ സ്വയം പ്രതിരോധത്തിനായതിനാൽ കേസോ വിവാദമോ ഉയർന്നില്ല. ശനിയാഴ്ച കോട്ടയം പ്രസ് ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിനു ശേഷമാണ് വീണ്ടും തോക്കുമായി പി.സി പ്രത്യക്ഷപ്പെട്ടത്. രണ്ടാഴ്ചമുമ്പ് തൊഴിലാളിസമരം ഒത്തുതീർപ്പാക്കാനെത്തിയ പി.സി. ജോർജ് തൊഴിലാളികൾക്കുനേരെ തോക്കുചൂണ്ടിയത് വിവാദമായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഇൗ തോക്കിന് ലൈസൻസില്ലെന്ന് ആക്ഷേപവും ഉയർന്നിരുന്നു. വാർത്തസമ്മേളനത്തിൽ ലൈസൻസില്ലാത്ത തോക്കാണോ എം.എൽ.എ ഉപയോഗിക്കുന്നെതന്ന് ചോദ്യമുയർന്നു. ഇതോടെ പുറത്തിറങ്ങിയ അദ്ദേഹം കാറിൽനിന്ന് ത​െൻറ ചെക്കോസ്ലോവാക്യൻ പിസ്റ്റൾ എടുത്തുകാട്ടി. പിസ്റ്റളിനുപുറമെ ഒരു ടൊൽവ് ബോർ റൈഫിളും പി.സി. ജോർജിനുണ്ട്. 2020 വരെ ഇവക്ക് ഒാൾ ഇന്ത്യ ലൈസൻസുമുണ്ട്. ലൈസൻസ് ഉൾപ്പെടെ രേഖകൾ കാണിച്ച എം.എൽ.എ തോക്ക് ഉപയോഗിക്കുന്നതെങ്ങനെയെന്ന് മാധ്യമപ്രവർത്തകർക്ക് 'ക്ലാസും' എടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.