ചെറുതോണി: ഇടുക്കി ജില്ല ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ അഞ്ച് ദിവസത്തോളം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.45ഒാടെയാണ് ആശുപത്രിയിൽ ശിശുക്ഷേമസമിതി സ്ഥാപിച്ച അമ്മത്തൊട്ടിലിൽ കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിയുടെ വസ്ത്രത്തിൽ ജനനദിവസം 2017 ജൂലൈ 13 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഡോക്ടറുൾപ്പെടെ പരിശോധന നടത്തിയതിൽ കുഞ്ഞ് പൂർണ ആരോഗ്യവതിയാണെന്ന് സ്ഥിരീകരിച്ചു. 2.340 കിലോയാണ് കുഞ്ഞിെൻറ ഭാരം. ജില്ല ആശുപത്രിയിൽ അമ്മത്തൊട്ടിൽ സ്ഥാപിച്ചശേഷം ഇത് മൂന്നാമത്തെ കുട്ടിയെയാണ് ലഭിക്കുന്നത്. അമ്മത്തൊട്ടിലിൽനിന്ന് കുഞ്ഞിെൻറ കരച്ചിൽ കേട്ട് ഇതുവഴി പോയ ഒരാൾ ആശുപത്രിയിലെത്തി വിവരം അറിയിച്ചാണ് ആശുപത്രി അധികൃതർ ഏറ്റെടുത്തത്. ചൈൽഡ്ലൈൻ അംഗം കിരൺ ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. കുട്ടിയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാവുന്ന സ്ഥിതിയിലാകുമ്പോൾ ചൈൽഡ്ലൈനിന് കുഞ്ഞിനെ ആശുപത്രിയിൽനിന്ന് കൈമാറും. ഇവർ കുട്ടിയെ ചൈൽഡ് വെൽെഫയർ കമ്മിറ്റിക്ക് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.