കോട്ടയം: മാന്നാനം കെ.ഇ കോളജിലെ മനശ്ശാസ്ത്രവിഭാഗം രജതജൂബിലി ആഘോഷത്തിന് ആഗസ്റ്റ് മൂന്നിന് തുടക്കമാകും. മൂന്നുദിവസം നീളുന്ന എക്സിബിഷൻ ഉൾപ്പെടെ വിപുല പരിപാടികൾ നടക്കും. മൂന്നിന് രാവിലെ 9.45ന് എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. സി.എം.െഎ സഭ സെൻറ് ജോസഫ് േപ്രാവിൻസ് തലവനും മനശ്ശാസ്ത്ര വകുപ്പിെൻറ സ്ഥാപകമേധാവിയുമായ ഫാ. സെബാസ്റ്റ്യൻ ചാമതറ മുഖ്യാതിഥിയാകും. സുവനീർ പ്രകാശനം ജോസ് കെ. മാണി എം.പിയും ജൂബിലി ലോഗോ പ്രകാശനം കെ. സുരേഷ് കുറുപ്പ് എം.എൽ.എയും നിർവഹിക്കും. ആഗസ്റ്റ് മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടത്തുന്ന ദേശീയ മനശ്ശാസ്ത്ര പ്രദർശനം സംവിധായകൻ ജയരാജ് ഉദ്ഘാടനം ചെയ്യും. മനശ്ശാസ്ത്രവിഭാഗവും പൂർവവിദ്യാർഥി സംഘടനയും സംയുക്തമായാണ് പ്രദർശനം ഒരുക്കുന്നത്. മനസിെൻറയും തലച്ചോറിെൻറയും പ്രവർത്തനങ്ങളും മാനസികവളർച്ചയുടെ മാനങ്ങളും മാനസികാരോഗ്യവിവരങ്ങളും പങ്കുവെക്കുന്ന നിരവധി സ്റ്റാളുകൾ പ്രദർശനത്തിനുണ്ടാകും. ദൈനംദിന ജീവിതത്തിൽ നാം നേരിടുന്ന വിവിധ പ്രശ്നങ്ങളെയും സാഹചര്യങ്ങളെയും നേരിടാനും വ്യക്തിബന്ധങ്ങൾ വളർത്താനും ചെയ്യുന്ന പ്രവൃത്തികളിൽ ശോഭിക്കാനും പരിപാടി സഹായിക്കുമെന്ന് മനശ്ശാസ്ത്രവകുപ്പ് തലവൻ ഫാ. ജോൺസൻ ജോസഫ് പറഞ്ഞു. ബുദ്ധിശക്തി, വൈകാരിക സന്തുലനം, അഭിരുചി, വ്യക്തിത്വം, മാനസികസമ്മർദം, വിഷാദരോഗം, ഉത്കണ്ഠ തുടങ്ങിയ നിരവധി വിഷയങ്ങൾ പരിശോധിച്ചറിയാനും വിദഗ്ധ നിർദേശങ്ങളെടുക്കാനും മനശ്ശാസ്ത്ര കൗൺസലിങ്ങിനും സൗകര്യമൊരുക്കും. തലച്ചോറിെൻറ പ്രവർത്തനങ്ങൾ പഠിക്കുകയും നുണപരിശോധന നടത്തുകയും മന്ത്രവാദം, ഹിപ്നോട്ടിസം തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്യുന്ന സ്റ്റാളുകളുമുണ്ട്. മാതാപിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കും ജോലിചെയ്യുന്നവർക്കും പ്രത്യേക സെമിനാറുകൾ ഇതോടനുബന്ധിച്ച് ഉണ്ടാകുമെന്ന് മാനേജർ ഫാ. സ്കറിയ എതിരേറ്റ്, പ്രിൻസിപ്പൽ ഡോ. ആൻറണി തോമസ്, അലുമ്നി അസോസിയേഷൻ പ്രസിഡൻറ് ഡോ. സണ്ണി ജോസഫ് എന്നിവർ പറഞ്ഞു. സന്ദർശിക്കാനാഗ്രഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 9447753309(ഫാ. ജോൺസൺ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.