ഗാന്ധിനഗർ (കോട്ടയം): ആരോഗ്യ സർവകലാശാല സെൻട്രൽ സോൺ കലോത്സവം 'തിര' 19 മുതൽ 21 വരെ കോട്ടയം മെഡിക്കൽ കോളജ് കാമ്പസിൽ നടക്കും. ബുധനാഴ്ച വൈകീട്ട് ഏഴിന് പ്രധാനവേദിയായ പഴയ കാമ്പസിൽ മന്ത്രി എം.എം. മണി കലോത്സവം ഉദ്ഘാടനം ചെയ്യും. സിനിമതാരം റോഷൻ മാത്യു വിശിഷ്ടാതിഥിയാകും. പഴയ കാമ്പസിലും പുതിയ ബ്ലോക്കിലുമായി ഒമ്പത് വേദിയാണുള്ളത്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ 78 മെഡിക്കൽ കോളജുകളാണ് സെൻട്രൽ സോണിനു കീഴിലുള്ളത്. 79 ഇനങ്ങളിലായി മെഡിക്കൽ, പാരാമെഡിക്കൽ ഉൾപ്പെടെ രണ്ടായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. കെ. സുരേഷ് കുറുപ്പ് എം.എൽ.എയുടെ നേതൃത്വത്തിലെ സ്വാഗതസംഘം ഒരുക്കം പൂർത്തീകരിച്ചതായി ആരോഗ്യ സർവകലാശാല യൂനിയൻ ചെയർമാൻ സഞ്ജയ് മുരളി, കോട്ടയം മെഡിക്കൽ കോളജ് സ്റ്റുഡൻറ്സ് യൂനിയൻ ചെയർമാൻ രൺദീപ് വിജയൻ, വി.എസ്. ശ്രീറാം എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.