പ​രു​ന്തും​പാ​റ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ മ​ദ്യ​പ​ർ വി​ല​സു​ന്നു

പീരുമേട്: പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ മദ്യപർ വിലസുന്നു. രാത്രിയിലും പകലും മലഞ്ചരുവുകളിലും പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും ഇരുന്ന് മദ്യപിക്കുന്നത് കുടുംബസമേതം എത്തുന്ന സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കുകയാണ്. പരുന്തുംപാറയിലെ മദ്യവിൽപനശാലയിൽനിന്ന്‌ മദ്യം വാങ്ങി കഴിക്കാനെത്തുന്നവരാണ് ഭൂരിഭാഗവും. വൈകീട്ട് ഏഴിന് ശേഷം മദ്യവിൽപനശാല അടക്കുന്നതുവരെ സഞ്ചാരകേന്ദ്രത്തി​െൻറ എല്ലാ മേഖലകളിലും വാഹനങ്ങൾ നിർത്തി മദ്യപിക്കുന്നത് പതിവ് കാഴ്ചയാണ്. രാത്രിയിൽ വാഹന പരിശോധന ഇല്ലാത്തതിനാൽ പിടിക്കപ്പെടുന്നില്ല. കല്ലാർ--ഗ്രാമ്പി റോഡുവക്കിൽ മദ്യപർ തമ്പടിക്കുന്നത് യാത്രക്കാർക്കും ശല്യമാകുന്നു. മദ്യപരുടെ ബാഹുല്യം വിനോദസഞ്ചാര കേന്ദ്രത്തെയും ബാധിക്കുന്നു. മദ്യപർ വലിച്ചെറിയുന്ന മദ്യക്കുപ്പികൾ പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കുപ്പികൾ പാറക്കെട്ടുകളിൽ എറിഞ്ഞു പൊട്ടിക്കുന്നതും മദ്യപരുടെ വിനോദമാണ്. മദ്യപിക്കുന്നവർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ കുടുംബമായി എത്തുന്നവരുടെ എണ്ണം കുറയുന്നതിനു കാരണമാകും. സഞ്ചാരികളുടെ വരവിനു തടസ്സം നിൽക്കുന്ന മദ്യപരെ നിയന്ത്രിക്കണമെന്ന ആവശ്യം ഉയർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.