കട്ടപ്പന: സമ്മാനർഹമായ ലോട്ടറി ടിക്കറ്റുകൾ വ്യാജമായി നിർമിച്ച് പണം തട്ടിയിരുന്ന ലോട്ടറി വിൽപനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പം ഉത്തമപാളയം സ്വദേശി ചുരുളിവേലിനെയാണ് (40) കട്ടപ്പന സി.ഐ വി.എസ്. അനിൽകുമാറിെൻറയും എസ്.ഐ സന്തോഷിെൻറയും നേതൃത്വത്തിെല സംഘം അറസ്റ്റ് ചെയ്തത്. സമ്മാനർഹമായ ലോട്ടറി ടിക്കറ്റിെൻറ നമ്പറിൽ ഡ്യൂപ്ലിക്കേറ്റ് പ്രിൻറ് ചെയ്ത് ഹാജരാക്കി ചുരുളിവേൽ കട്ടപ്പനയിലെ ലോട്ടറി ഏജൻസിയിൽനിന്ന് പണം തട്ടിയെടുത്തിരുന്നു. കട്ടപ്പന പുതിയ ബസ്സ്റ്റാൻഡിൽ ലോട്ടറിക്കച്ചവടം നടത്തുന്ന തനിക്ക് തമിഴ്‌നാട് സ്വദേശിയായ യുവാവാണ് ലോട്ടറി തന്നതെന്ന് ചുരുളിവേൽ പറയുന്നു. 5,000 രൂപയുടെ സമ്മാനത്തിന് അർഹമായ ടിക്കറ്റിെൻറ നമ്പറിലുള്ള ഒറിജിലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഹാജരാക്കി 10 സമ്മാനങ്ങളാണ് ഇയാൾ തട്ടിയെടുക്കാൻ ശ്രമിച്ചത്. തൊടുപുഴ ലോട്ടറി ഡയറക്ടറേറ്റിൽ നടത്തിയ വിശദ പരിശോധനയിലാണ് ലോട്ടറി വ്യാജമാണെന്ന് കണ്ടെത്താനായത്. പിടിച്ചെടുത്ത വ്യാജ ലോട്ടറികളിൽ വെള്ളം വീണപ്പോൾ കളർ മങ്ങിയിരുന്നു. കളർ പ്രൻററുകൾ ഉപയോഗിച്ച് നിർമിച്ച വ്യാജ ലോട്ടറികൾ സംസ്ഥാനത്തിെൻറ വിവിധയിടങ്ങളിൽ മുമ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവ പ്രസിൽ അച്ചടിച്ചവയാണെന്ന് പൊലീസ് പറയുന്നു. ആകെ 50,000 രൂപയാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. സംഭവത്തെത്തുടർന്ന് ലോട്ടറി ടിക്കറ്റ് വിൽപനയെക്കുറിച്ചും സ്ഥിരമായി സമ്മാനം വാങ്ങുന്ന വ്യക്തികളെക്കുറിച്ചും അന്വേഷിക്കാൻ തുടങ്ങിയിട്ടുണ്ട്. ഫോട്ടോ ക്യാപ്ഷൻ TDG3 ലോട്ടറി ടിക്കറ്റ് വ്യാജമായി നിർമിച്ചതിന് അറസ്റ്റിലായ പ്രതി TDG4 പിടിച്ചെടുത്ത വ്യാജ ലോട്ടറി ടിക്കറ്റുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.