തുമ്പമണ്ണിൽ റോഡരികിൽ കാറ്ററിങ്​ മാലിന്യം തള്ളിയതായി പരാതി; ആരോഗ്യവകുപ്പ്​ നിയമനടപടിക്ക്​

പന്തളം: തുമ്പമൺ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വലിയതോതിൽ കാറ്ററിങ് മാലിന്യം തള്ളിയ സംഭവത്തിൽ ആരോഗ്യവകുപ്പ് നിയമനടപടിയിലേക്ക് നീങ്ങുന്നു. ഞായറാഴ്ച രാത്രിയാണ് തുമ്പമൺ--കൈപ്പട്ടൂർ, തുമ്പമൺ--അമ്പലക്കടവ് റോഡുകളിൽ മാലിന്യം തള്ളിയത്. മൂന്നാം വാർഡിലെ തുമ്പമൺ- അമ്പലക്കടവ് റോഡിലാണ് കൂടുതൽ തള്ളിയത്. അമ്പലക്കടവ് പാലം മുതൽ പ്രാഥമികാരോഗ്യകേന്ദ്രം വരെ ഭാഗത്ത് ഏഴിടത്ത് ഭക്ഷണാവശിഷ്ടങ്ങളടങ്ങിയ പേപ്പർ പ്ലേറ്റുകളും ഗ്ലാസുകളും പ്ലാസ്റ്റിക് ഇലകളും ബിരിയാണി അവശിഷ്ടങ്ങളും മറ്റ് പഴകിയ ഭക്ഷണവുമാണ് വലിയ പ്ലാസ്റ്റിക് കവറുകളിലാക്കി വലിച്ചെറിഞ്ഞത്. തുമ്പമൺ ദുർഗാഭഗവതി ക്ഷേത്രത്തിനുമുന്നിലും തുമ്പമൺ പി.എച്ച്സിക്ക് മുന്നിലും വൻതോതിൽ ഇത്തരത്തിൽ മാലിന്യം തള്ളിയിട്ടുണ്ട്. പഞ്ചായത്തിലെ തുമ്പമൺ--പന്തളം റോഡിൽ മുട്ടം വായനശാല ഭാഗത്തും കുളനട പഞ്ചായത്തിലെ കുളനട--ഓമല്ലൂർ റോഡിൽ തുമ്പമൺതാഴം സർവിസ് സഹകരണബാങ്കി​െൻറ സമീപത്തും മാലിന്യം വലിച്ചെറിഞ്ഞനിലയിൽ കിടക്കുന്നുണ്ട്. കവറിൽനിന്ന് തിരുവല്ലയിെി ഒരു കാറ്ററിങ് സ്ഥാപനത്തി​െൻറ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചില്ല. മാലിന്യം കണ്ടവരും മൂന്നാം വാർഡ് അംഗം ശോശാമ്മ ബാബുവും തുമ്പമൺ പഞ്ചായത്ത് പ്രസിഡൻറ് സഖറിയ വർഗീസിെനയും തുമ്പണ്ണിലെ ആരോഗ്യവകുപ്പ് അധികൃതെരയും അറിയിച്ചതനുസരിച്ച് നടപടി ആരംഭിച്ചു. തുമ്പമൺ -അമ്പലക്കടവ് റോഡി​െൻറ ഇരുവശങ്ങളിലും മാലിന്യം തള്ളുക പതിവാണ്. മേഖലയിലെ റോഡിനിരുവശവുമുള്ള കാടുതെളിച്ച് മുന്നറിയിപ്പ് ബോർഡും സി.സി ടി.വിയും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. ടി.കെ. കുട്ടപ്പൻ അനുസ്മരണം പന്തളം: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും കർഷകത്തൊഴിലാളി നേതാവുമായിരുന്ന ടി.കെ. കുട്ടപ്പ​െൻറ 33ാമത് അനുസ്മരണം മുടിയൂർക്കോണം കുന്നിക്കുഴി ജങ്ഷനിൽ നടന്നു. രാവിലെ സ്മൃതിമണ്ഡപത്തിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും വൈകീട്ട് കുന്നിക്കുഴി ജങ്ഷനിൽ അനുസ്മരണ സമ്മേളനവുമാണ് നടന്നത്. സമ്മേളനം സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി വർഗീസ് ജോർജ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങളായ പി.കെ. കുമാരൻ, രാധ രാമചന്ദ്രൻ, ഏരിയ സെക്രട്ടറി ആർ. തുളസീധരപിള്ള, ലോക്കൽ സെക്രട്ടറി പി.കെ. ശാന്തപ്പൻ, ഏരിയ കമ്മിറ്റി അംഗം കെ.എൻ. സരസ്വതി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.എൻ. പ്രസന്നകുമാർ, എ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.