സംരംഭകവികസനത്തിന് പുതിയ കാഴ്ചപ്പാട് അനിവാര്യം ^മന്ത്രി

സംരംഭകവികസനത്തിന് പുതിയ കാഴ്ചപ്പാട് അനിവാര്യം -മന്ത്രി അടൂർ: സംരംഭകവികസനത്തിന് പുതിയ കാഴ്ചപ്പാട് അനിവാര്യമെന്ന് മന്ത്രി മാത്യു ടി. തോമസ്. പറക്കോട് ബ്ലോക്ക് പഞ്ചായത്തി​െൻറയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സാമ്പത്തിക സഹായത്തോടെയുള്ള സ്റ്റാർട്ടപ് വില്ലേജ് എൻറർപ്രണർഷിപ് േപ്രാഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിറ്റയം ഗോപകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ എസ്. സാബിർ ഹുസൈൻ പദ്ധതി വിശദീകരിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സൗദ രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജു രാധാകൃഷ്ണൻ, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രീതാകുമാരി, എസ്. രാധാകൃഷ്ണൻ, സി. പ്രകാശ്, കെ.പി. ഉദയഭാനു, അശോകൻ കുളനട എന്നിവർ പങ്കെടുത്തു. ദേശീയ ഗ്രാമീണ ഉപജീവനമിഷ​െൻറ ഉപദ്ധതിയായ എസ്.വി.ഇ.പി വഴി നിലവിലെ സംരംഭങ്ങളെയും പുതുതായി തുടങ്ങുന്ന സംരംഭങ്ങളിൽലേർപ്പെടുന്നവർക്കും പ്രദേശിക സാധ്യത മുതലാക്കി പ്രതിമാസം കുറഞ്ഞത് 10,000 രൂപ വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം. പറക്കോട് ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലായാണ് നടപ്പാക്കുന്നത്. പഞ്ചാത്തുകളിലെ കുടുംബശ്രീ സംഘടന സംവിധാനത്തി​െൻറ കൂട്ടായ്മയാണ് പദ്ധതി നടപ്പാക്കുന്നത്. േബ്ലാക്കിലെ സാധ്യതാപഠനത്തിന് 11 മൈേക്രാ എൻറർൈപ്രസസ് കൺസൾട്ടൻറുമാർ ആറുമാസമായി ബ്ലോക്കിൽ പ്രവർത്തിക്കുന്നുണ്ട്. പഠനത്തി​െൻറ ഭാഗമായി 65 സംരംഭങ്ങൾ ബ്ലോക്കിൽ ആരംഭിക്കാൻ ഇവർക്ക് സാധിച്ചു. ഈ സംരംഭങ്ങളിൽകൂടി ഒരു സംരംഭക പ്രതിദിനം 200 മുതൽ 1500 രൂപ വരെ വരുമാനം ഉണ്ടാക്കുന്നു. ഈ സംരംഭക 42 ലക്ഷം രൂപ മുതൽ മുടക്കി. 22 ലക്ഷം രൂപ മുടക്കിയാണ് ഈ സംരംഭങ്ങൾ ആരംഭിച്ചത്. ഉൽപന്നങ്ങളുടെ പാക്കിങ്, ബ്രാൻഡിങ്, മാർക്കറ്റിങ് എന്നിവയിൽ ശ്രദ്ധിക്കും. ഏകദേശം 60 ലക്ഷം രൂപ അടുത്ത രണ്ടുമാസത്തിനുള്ളിൽ കുടുംബശ്രീ മുതൽ മുടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.