മോദി കോർപറേറ്റുകളുടെ കള്ളപ്പണം വെളുപ്പിക്കുന്നു- ^കെ.ഇ. ഇസ്​മായിൽ

മോദി കോർപറേറ്റുകളുടെ കള്ളപ്പണം വെളുപ്പിക്കുന്നു- -കെ.ഇ. ഇസ്മായിൽ അടൂർ: നോട്ട് നിരോധനത്തിലൂടെ കോർപറേറ്റുകളുടെ കള്ളപ്പണം വെളുപ്പിക്കാൻ സൗകര്യം ഏർപ്പെടുത്തുകയായിരുന്നു മോദി ചെയ്തതെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മായിൽ പറഞ്ഞു. എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് നേതൃത്വത്തിലെ ലോങ്മാർച്ചിനു അടൂരിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക ആത്മഹത്യ നിരന്തരം നടക്കുന്നു. പ്രക്ഷോഭം നടക്കുമ്പോൾ കൃഷിക്കാരെ വെടിെവച്ച് സമരത്തെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു. മോദി അധികാരത്തിൽ വരുമ്പോൾ കൃഷിക്കാരുടെ കടം എഴുതിത്തള്ളുമെന്നാണ് പറഞ്ഞത്. എന്നാൽ, മൂന്നു വർഷം കഴിഞ്ഞിട്ടും നടപടിയില്ല. ഇന്ത്യയിലെ ഏറ്റവും വലിയ കോർപറേറ്റുകൾ സർക്കാറിനു കോടികളാണ് തിരിച്ചടക്കാനുള്ളത്. ഈ ഇനത്തിൽ 11 കോടിയാണ് എഴുതിത്തള്ളാൻ പോകുന്നത്. ആർ.എസ്.എസ്-ബിജെ.പി സവർണ വിഭാഗം ഒഴിച്ച് മുഴുവൻ ജനങ്ങളും ഭരണത്തിനെതിരാണ്. തൊഴിലില്ലായ്മ, കൃഷിക്കാരുടെ പ്രശ്നം എന്നിവ മറയ്ക്കാൻ ജാതി രാഷ്ട്രീയം ഉപയോഗിച്ച് മോദി മുന്നോട്ടു പോകുകയാണെന്നും ഇസ്മായിൽ പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ അധ്യക്ഷതവഹിച്ചു. അഫ്താഫ് ആലംഖാൻ, വലിയുല്ല ഖാദിരി, വിശ്വജിത്കുമാർ, തപൻസിൻഹ, ചിഞ്ചുബാബു, മഹേഷ് കക്കത്ത്, ആർ. ജയൻ, കെ.പി. സന്ദീപ്, അനീഷ്ചുങ്കപ്പാറ, ബിനിൽ, സുമേഷ് സുധാകരൻ, വിപിൻ എബ്രഹാം, വിനീത് കോന്നി, ജി. ബൈജു, ഡി. സജി, അഖിൽ അടൂർ എന്നിവർ സംസാരിച്ചു. മാർച്ചിനെ പത്തനാപുരം പുതുവൽ ജങ്ഷനിൽ എ.പി. ജയൻ, ഡി. സജി, ദീപകുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.