പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്​: പ്ലാസ്​റ്റിക് കവർ നിരോധനം ആഗസ്​റ്റ്​ 15മുതല്‍ കര്‍ശനമാക്കും

തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ആഗസ്റ്റ് 15മുതല്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകളുടെ നിരോധനം കര്‍ശനമായി നടപ്പാക്കാൻ തദ്ദേശഭരണ ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനമായി. ബ്ലോക്ക് പരിധിയിലെ നിരണം, പെരിങ്ങര, നെടുമ്പ്രം, കുറ്റൂർ, കടപ്ര ഗ്രാമപഞ്ചായത്തുകളില്‍ ഈ മാസം 24നകം ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കും. 50 മൈക്രോണോ അതിനുമുകളിലോ ഉള്ള കാരിബാഗുകള്‍ ഉപയോഗിക്കുന്ന വഴിയോരകച്ചവടക്കാര്‍ ഉൾപ്പെടെ വ്യാപാരികള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രതിമാസം 4,000 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് 48,000 രൂപ പ്ലാസ്റ്റിക് പരിപാലന ഫീസായി വ്യാപാരികളില്‍നിന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കും. രജിസ്റ്റര്‍ ചെയ്യാത്ത വ്യാപാരികള്‍ പ്ലാസ്റ്റിക് കാരിബാഗുകളും വില്‍ക്കാന്‍ പാടില്ലെന്ന് നിയമം അനുശാസിക്കുന്നുണ്ട്. പ്ലാസ്റ്റിക് കാരിബാഗുകള്‍ വിതരണം ചെയ്യാൻ ലൈസന്‍സെടുത്ത വ്യാപാരികള്‍ കാരിബാഗിന് വില ഈടാക്കുന്നതാണ് എന്ന ബോര്‍ഡ് കച്ചവടസ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. വ്യാപാരികള്‍ പുതിയ സ്റ്റോക്കെടുക്കുമ്പോള്‍ 50 മൈക്രോണില്‍ താഴെയുള്ള കവറുകള്‍ എടുക്കാതിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഈപ്പന്‍ കുര്യൻ അധ്യക്ഷത വഹിച്ചു. ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജി. കൃഷ്ണകുമാര്‍ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുമ ചെറിയാന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ലത പ്രസാദ്, കെ.ജി. സുനില്‍കുമാര്‍, ലീന ജേക്കബ്, കുറ്റൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ചെറിയാന്‍ സി. തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സൂസമ്മ പൗലോസ്, അനില്‍ മേരി ചെറിയാന്‍, ബിനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശോശാമ്മ മജു, അന്നമ്മ വര്‍ഗീസ്, അനുരാധ സുരേഷ്, ബി.ഡി.ഒ എന്‍. ഹരിലാല്‍, ജില്ല ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫിസര്‍ ജി. അജയ്, അമ്പിളി എസ്. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നവകേരള സംഗമം തിരുവല്ല: ജോയൻറ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവിസ് ഓർഗനൈസേഷ​െൻറ ജില്ല സമ്മേളനത്തോടനുബന്ധിച്ച് തിരുവല്ല മുനിസിപ്പൽ സ്റ്റാൻഡിൽ നടന്ന നവകേരള സംഗമം ഹൗസിങ് ബോർഡ് ചെയർമാൻ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജോയൻറ് കൗൺസിൽ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ജി.കെ. പ്രദീപ് അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ട്രഷറർ എം.വി. വിദ്യാധരൻ, കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ. ഷാനവാസ് ഖാൻ, പി. തുളസീധരൻ നായർ, മാത്യു വർഗീസ്, ആർ. രമേശ്, കെ. പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ ധനസഹായം പത്തനംതിട്ട: ആര്‍മിയിലെ ഹവില്‍ദാര്‍ റാങ്ക് വരെയുള്ളതും തത്തുല്യ റാങ്കിലുള്ള നേവിയിലെയും എയര്‍ഫോഴ്‌സിലെയും വിമുക്തഭടന്മാരുടെ മക്കള്‍ക്ക് കേന്ദ്രീയ സൈനിക ബോര്‍ഡ് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നു. രണ്ടാം ക്ലാസ് മുതല്‍ ബിരുദം വരെ പഠിക്കുന്നവര്‍ www.ksb.gov.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. വിമുക്തഭടന്മാരുടെ പേരും സര്‍വിസ് വിവരങ്ങളും രേഖപ്പെടുത്തണം. അപേക്ഷയുടെ പ്രിൻറൗട്ട്, അസ്സല്‍ രേഖകള്‍ എന്നിവ സഹിതം ജില്ല സൈനികക്ഷേമ ഓഫിസില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക് ജില്ല സൈനികക്ഷേമ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2222104.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.