സ്ത്രീ ശാക്തീകരണ സെമിനാറിൽ സ്ത്രീവിരുദ്ധ പരാമർശം: വിദ്യാർഥിനി കൂട്ടായ്മ സമരത്തിൽ

കോട്ടയം: കോളജിൽ നടന്ന സ്ത്രീ ശാക്തീകരണ സെമിനാറിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനെതിരെ കാമ്പസിൽ പോസ് റ്റർ പതിച്ചും സമരം നടത്തിയും വിദ്യാർഥിനികളുടെ പ്രതിഷേധം. കോട്ടയം ബസേലിയസ് കോളജിലാണ് വിദ്യാർഥിസംഘടനകളെ ഒഴിവാക്കിയുള്ള വനിത കൂട്ടായ്മയുടെ പ്രതിഷേധം ഉയർന്നത്. തിങ്കളാഴ്ച പ്രിൻസിപ്പലി​െൻറ ഓഫിസ് വിദ്യാർഥിനി കൂട്ടായ്മ ഉപരോധിച്ചതോടെയാണ് പ്രതിഷേധം രൂക്ഷമായത്. ഇക്കഴിഞ്ഞ ശനിയാഴ്ച കോളജിൽ വിദ്യാർഥിനികൾക്കായി നടത്തിയ ബോധവത്കരണ സെമിനാറിൽ ക്ലാസെടുത്ത പാമ്പാടി കെ.ജി കോളജിലെ മുൻ അധ്യാപികയും പ്രമുഖ കൗൺസലറുമായ അന്നാമ്മ മാത്യുവി​െൻറ പരാമർശങ്ങളാണ് പ്രതിഷേധത്തിനാസ്പദമായത്. സ്ത്രീ ശരീരവിശുദ്ധിയും വിവാഹവുമൊക്കെ സൂചിപ്പിക്കുേമ്പാഴാണ് വിവാദ പരാമർശങ്ങളുണ്ടായത്. സ്ത്രീ--പുരുഷ ലൈംഗികത സംബന്ധിച്ച വിവരണങ്ങളും സ്ത്രീ വിരുദ്ധമാണെന്നാണ് വിദ്യാർഥിനി കൂട്ടായ്മ ആരോപിക്കുന്നത്. പീഡനങ്ങൾക്ക് 50 ശതമാനവും കാരണം സ്ത്രീകളാണെന്നു പറയുമ്പോൾ സൂര്യനെല്ലി പെൺകുട്ടിയെയും പരാമർശിക്കുന്നു. സ്ത്രീശരീരം സംബന്ധിച്ച വിവരണങ്ങളും മുൻകരുതൽ സംബന്ധിച്ച ഉപദേശങ്ങൾ തികച്ചും പുരുഷ കേന്ദ്രീകൃത ന്യായങ്ങളാണെന്നായിരുന്നു പ്രതിഷേധക്കാരുടെ വിമർശം. അതേസമയം, പ്രശ്നത്തെക്കുറിച്ച് പ്രതികരിക്കാൻ പ്രിൻസിപ്പൽ ഡോ. ജാൻസി തോമസ് തയാറായില്ല. പ്രതിഷേധം ശക്തമായതോടെ വിഷയം ചർച്ചചെയ്യാൻ ചൊവ്വാഴ്ച ബന്ധപ്പെട്ടവരുടെ യോഗം കോളജിൽ ചേരുമെന്ന് അറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.