കോഴഞ്ചേരി: ക്ഷേത്രങ്ങളിലും ഹൈന്ദവ സംഘടന മന്ദിരങ്ങളിലും ഭവനങ്ങളിലും . കിടങ്ങന്നൂര്‍ ആനിക്കാട് മഹാവിഷ്ണു ക്ഷേത്രത്തിലെ രാമായണ പാരായണം ദിവസവും രാവിലെ മുതല്‍ വൈകുന്നേരംവരെ നടക്കും. പുല്ലാട് 1429-ാം നമ്പര്‍ ദേവീവിലാസം എൻ.എസ്.എസ് കരയോഗം ആഭിമുഖ്യത്തില്‍ . കരയോഗം പ്രസിഡൻറ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. വനിത സമാജം പ്രസിഡൻറ് ശ്രീകുമാരി അധ്യക്ഷതവഹിച്ചു. കാഞ്ഞീറ്റുകര 1666-ാം നമ്പര്‍ എൻ.എസ്.എസ് കരയോഗം ആഭിമുഖ്യത്തില്‍ അയിരൂർ ജ്ഞാനാനന്ദാശ്രമം മഠാധിപതി സ്വാമി ചിദ്ഭവാനന്ദ സരസ്വതി രാമായണ മാസാചരണം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് എം. അയ്യപ്പന്‍കുട്ടി അധ്യക്ഷതവഹിച്ചു. തിരുവല്ല-കുമ്പഴ സംസ്ഥാനപാതയില്‍ മൂന്ന് വാഹനാപകടം കോഴഞ്ചേരി: തിരുവല്ല-കുമ്പഴ സംസ്ഥാനപാതയില്‍ കുമ്പനാടിനും നെടുംപ്രയാറിനും മധ്യേ തിങ്കളാഴ്ച മൂന്ന് വാഹനാപകടം. അപകടത്തിൽപെട്ടവര്‍ ഗുരുതര പരിക്കുകളോടെ വിവിധ സ്വകാര്യ -സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കഴാഴ്ച രാവിലെ ഒമ്പതിന് പുല്ലാട് -മാടോലിപടിയില്‍ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഉച്ചക്ക് 1.30ന് ചെട്ടിമുക്ക് ജങ്ഷനില്‍ തിരുവല്ല ഭാഗത്തുനിന്ന് അമിതവേഗത്തില്‍ വന്ന കോന്നി സ്വദേശിയുടെ കാറും എതിര്‍ദിശയില്‍നിന്നുവന്ന സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ കുമ്പനാട് സ്വദേശി സ്വാമിനാഥന്‍ (51) ഗുരുതരപരിക്കുകളോടെ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തിൽപെട്ട സ്കൂട്ടറിെൻറ പിന്നിലുണ്ടായിരുന്ന മറ്റൊരു സ്‌കൂട്ടറും അപകടത്തിൽപെട്ടു. സ്‌കൂട്ടര്‍ യാത്രക്കാരായിരുന്ന രണ്ട് യുവതികള്‍ക്കും പരിക്കേറ്റു. വൈകീട്ട് മൂന്നിന് പുല്ലാട് -കുന്നന്താനം ജങ്ഷനില്‍ കാറും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ടി.കെ. റോഡ് ഉയര്‍ന്ന നിലവാരത്തില്‍ നവീകരിച്ചെങ്കിലും അപകടങ്ങള്‍ ഒഴിവാക്കാൻ മുന്‍കരുതൽ നടപ്പാക്കിയിട്ടില്ല. റോഡിെൻറ ഇരുവശവുമുള്ള നടപ്പാതകള്‍ വാണിഭക്കാര്‍ ൈകയേറി. ഇതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ചാലായിക്കര ഭാഗത്ത് നിരീക്ഷണ കാമറകളും പുല്ലാട് ചെട്ടിമുക്ക് ഭാഗങ്ങളില്‍ സിഗ്നൽ ലൈറ്റുകളും സ്ഥാപിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടും നടപടിയില്ല. ടി.കെ. റോഡ് കടന്നുപോകുന്ന പ്രധാന ജങ്ഷനിലെല്ലാം നിരവധി വിദ്യാലയങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.