ചികിത്സയുടെ മാസം

പന്തളം: കർക്കടകത്തിൽ പണ്ടു മുതലേ ശരീരബലം കൂട്ടാൻ ചികിത്സരീതികൾ കേരളത്തിൽ നടത്തിവരുന്നു. മരുന്നുകഞ്ഞി സേവ, തിരുമ്മൽ, പിഴിച്ചിൽ, മുതലായ സ്വേദകർമങ്ങളും പഞ്ചകർമ ചികിത്സകളും പണ്ടുമുതലേ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്നു. പെയ്യുന്ന മഴയുടെ അകമ്പടിയോടെ പുറത്തിറങ്ങാതെ ചികിത്സ നടത്തി വരുന്നതാണ് പതിവ്. ഇതിനോടൊപ്പം വാതകോപ കാലമാകയാൽ വാതജന്യ രോഗചികിത്സകളും ഈ സമയം നടത്തിവരുന്നു. സ്വേദകർമത്തിൽ പ്രധാനമായും കിഴികൾ, ഞവര, പിഴിച്ചിൽ, മുതലായ ചികിത്സരീതികൾ ഈ അവസരത്തിൽ പ്രസക്തമാണ്. ഇതിൽ പ്രധാനമാണ് ഉഴിച്ചിൽ. ചൂടുകാലത്ത് വാതസംബന്ധമായ രോഗങ്ങൾ ഏറെയാണ്. ആദ്യം പെയ്യുന്ന മഴയിൽ വാതസംബന്ധമായ രോഗങ്ങൾ ഉൾവലിയുകയും പിന്നീട് സന്ധിവേദനകളായും നടുവേദനയായും ഇവ പുറത്തുവരുകയും ചെയ്യുന്നു. ഈ സമയത്താണ് ഉഴിച്ചിൽ, പിഴിച്ചിൽ തുടങ്ങിയ ചികിത്സാ രീതികളുടെ പങ്ക് നിർണായകമാകുന്നത്. രോഗിക്ക് അനുയോജ്യമായ എണ്ണ, തൈലം എന്നിവയിലൊന്ന് വൈദ്യൻ തീരുമാനിക്കുന്നു. ഇത് ചൂടാക്കി തുണിയിൽ മുക്കി ശരീരത്തി​െൻറ എല്ലാം ഭാഗത്തും ഒരുപോലെ തള്ളവിരലി​െൻറ സഹായത്താൽ പിഴിഞ്ഞ് ഒഴിക്കുന്നു. പിന്നീട് ഇത് തുടച്ചെടുക്കുന്നു. തുടർന്ന് ഇളം ചൂടുവെള്ളത്തിൽ കുളിക്കുന്നു. ഈ രീതി തുടർച്ചയായി ചെയ്യുന്നതോടെ വേദന ശമിക്കുന്നു. പഞ്ചകർമ ചികിത്സ രീതിയിൽ കേരളത്തി​െൻറ മാത്രം തനതുരീതിയാണ് ഉഴിച്ചിലും പിഴിച്ചിലും. മറ്റ് സംസ്ഥാനങ്ങളിലെ ആയുർവേദ ചികിത്സ രീതികളിലെങ്ങും രീതിയിൽ ഉഴിച്ചിലും പിഴിച്ചിലും ഇല്ലെന്നതും പ്രത്യേകതയാണ്. കുറുന്തോട്ടി, ആനച്ചുവടി, ഒരുവേരൻ, തഴുതാമ എന്നിവ കഷായംവെച്ച് അതിൽ ഞവര അരിയും ഉലുവ, ചെറുപയർ, മുതലായ ധാന്യങ്ങളും ചേർത്ത് കഞ്ഞിവെച്ച് അതിൽ ചുക്ക്, തിപ്പലി, കുരുമുളക്, ജാതിപത്രി മുതലായവ പൊടിച്ച് ചേർത്ത് അതിലേക്ക് തേങ്ങപാലോ പശുവിൻ പാലോ ചേർത്ത് ഉപയോഗിക്കാവുന്നതാണ്. മധുരം ഇഷ്ടമുള്ളവർക്ക് ശർക്കരയോ കരിപ്പൊട്ടിയോ ചേർത്തുപയോഗിക്കാം. ഇത് ഏറെ പ്രസക്തമായ നട്ടെല്ല് സംബന്ധമായ രോഗങ്ങൾക്കും പ്രധാനമായും അസ്ഥി, സന്ധിരോഗങ്ങൾക്കും മുട്ട് വേദനക്കും ഡിസ്ക് തെറ്റലിനും ഉചിതമായ ചികിത്സരീതിയാണ്. നാരങ്ങക്കിഴി, പൊടിക്കിഴി മുതലായ പിണ്ഡസ്വേദനങ്ങൾ അതിനോടനുബന്ധിച്ച് വൈദ്യന്മാരുടെ കൈകളാലുള്ള മർമരീതികളും ചെയ്യപ്പെടുന്നു. ബിനോയ് വിജയൻ PT158 Ouzhichil Pandalam ആയുർവേദ ചികിത്സയുടെ ഭാഗമായുള്ള ധാര
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.