കല്ലറയിൽ കോൺഗ്രസ്​^കേരള കോൺഗ്രസ്​ പോര്​; പാമ്പാടിയിൽ സി.പി.എമ്മും സി.പി.​െഎയും നേർക്കുനേർ

കല്ലറയിൽ കോൺഗ്രസ്-കേരള കോൺഗ്രസ് പോര്; പാമ്പാടിയിൽ സി.പി.എമ്മും സി.പി.െഎയും നേർക്കുനേർ കോട്ടയം: കോൺഗ്രസും കേരള കോൺഗ്രസ്-എമ്മും തമ്മിലെ ബന്ധം വഷളായിരിക്കെ, ജില്ലയിലെ മൂന്ന് തദ്ദേശ സ്ഥാപന വാർഡുകളിലേക്ക് ചൊവാഴ്ച ഉപതെരഞ്ഞെടുപ്പ്. കല്ലറ, പാമ്പാടി, ഉദയനാപുരം പഞ്ചായത്തുകകളിലാണ് തെരഞ്ഞെടുപ്പ്. കല്ലറ പഞ്ചായത്ത് 12-ാം വാർഡിലാണ് ഉപതെരഞ്ഞെടുപ്പ്. നിലവിലെ സി.പി.എം അംഗം ജോലി ലഭിച്ചതിനെത്തുടർന്ന് രാജി നൽകിയതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞതവണ യു.ഡി.എഫിൽനിന്ന് കേരള കോൺഗ്രസ്-എം മത്സരിച്ച സീറ്റാണെങ്കിലും ഇത്തവണ കോൺഗ്രസ് സ്ഥാനാർഥിയും രംഗത്തുണ്ട്. കേരള കോൺഗ്രസ്-എമ്മിനും സ്ഥാനാർഥിയുണ്ട്. കേരള കോൺഗ്രസിനായി ബിനിമോളും എൽ.ഡി.എഫിനായി -കേരള കോൺഗ്രസിലെ (സ്കറിയ വിഭാഗം) ആർ. അർച്ചനയും കോൺഗ്രസിലെ ലത സുദർശനനുമാണ് രംഗത്തുള്ളത്. നിഷ രമേശാണ് ബി.ജെ.പി സ്ഥാനാർഥി. ഉപതെരഞ്ഞെടുപ്പ് കോൺഗ്രസും കേരള കോൺഗ്രസും തമ്മിലെ പോരും കടുപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണത്തെ ബാധിക്കുന്ന സ്ഥിതിയുമാണ്. എൽ.ഡി.എഫിന് നാലും കോൺഗ്രസിന് അഞ്ചും കേരള കോൺഗ്രസ്--എമ്മിന് രണ്ടും ബി.ജെ.പിക്കും ബി.ഡി.ജെ.എസിനും ഓരോ സീറ്റു വീതവുമാണ് കക്ഷിനില. കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനുശേഷം പഞ്ചായത്ത് ഭരണസമിതിക്കുള്ള പിന്തുണ പിൻവലിക്കാനാണ് കേരള കോൺഗ്രസി​െൻറ തീരുമാനം. പാമ്പാടി പഞ്ചായത്ത് 19-ാം വാർഡിലാണ് തെരഞ്ഞെടുപ്പ്. സി.പി.എമ്മും സി.പി.െഎയും തമ്മിലെ പേരാണ് ഇവിടത്തെ മത്സരം ശ്രദ്ധേയമാക്കുന്നത്. സി.പി.എമ്മിലെ റൂബി തോമസ് എൽ.ഡി.എഫി​െൻറ ഔദ്യോഗിക സ്ഥാനാർഥിയായി രംഗത്തുവന്നപ്പോൾ സി.പി.െഎയുടെ പിന്തുണയോടെ എബ്രഹാം ഫിലിപ്പും പോരിനുണ്ട്. മുൻവർഷങ്ങളിൽ സി.പി.ഐയുടെ സീറ്റായിരുന്നു ഇത്. കഴിഞ്ഞതവണ സി.പി.എം സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ തവണ കോൺഗ്രസി​െൻറ ജിനോ വർഗീസ് വെള്ളക്കോട്ടാണ് വിജയിച്ചത്. ജോലി ലഭിച്ച ജിനോ രാജിെവച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞതവണ സ്ഥാനാർഥിയായിരുന്ന ഷൈജു സി. ഫിലിപ്പിനെയാണ് ഇത്തവണയും കോൺഗ്രസ് രംഗത്തിറക്കിയത്. സി.കെ. രാഘവനാണ് ബി.ജെ.പി സ്ഥാനാർഥി. ഉയനാപുരം പഞ്ചായത്ത് ഒമ്പതാം വാർഡിൽ സി.പി.എം സിറ്റിങ് സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനായി മഞ്ജു റെജി-, എൽ.ഡി.എഫിനായി ആർ. രശ്മി, എൻ.ഡി.എക്കായി ദീപ ബിജു എന്നിവരാണ് മത്സരിക്കുന്നത്. സി.പി.എം അംഗം മരിച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ്. ഉദയനാപുരത്ത് എൽ.ഡി.എഫാണ് ഭരണം. രാവിലെ ഏഴുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് വോട്ടെടുപ്പ്. 19നാണ് വോട്ടെണ്ണൽ. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും പദവി മാറ്റങ്ങളിൽ മാണിയുമായി ധാരണ ഇനി വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ് ജില്ല നേതൃത്വം. ഇങ്ങെനവന്നാൽ മുപ്പതോളം പഞ്ചായത്തുകളിലും മൂന്നുവീതം ബ്ലോക്ക് പഞ്ചായത്തുകളിലും ചങ്ങനാശ്ശേരി, ഏറ്റുമാനൂർ നഗരസഭകളിലും പ്രതിസന്ധിയുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.