കോട്ടയം: ആത്മഹത്യയെ അധികരിച്ച് മലേഷ്യയിലെ കുച്ചിങ്ങിൽ ജൂലൈ 18 മുതൽ 22വരെ നടക്കുന്ന 29ാമത് ലോകസമ്മേളനത്തിൽ കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പഠനത്തിന് അംഗീകാരം. മെഡിക്കൽ േകാളജ് സൈക്യാട്രി വിഭാഗം മേധാവി ഡോ. വി. സതീഷിെൻറ നേതൃത്വത്തിൽ ആത്മഹത്യ പ്രതിരോധ ക്ലിനിക്കിൽ സേവനം തേടിയെത്തിയ 1300 രോഗികളെ അടിസ്ഥാനമാക്കി നടത്തിയ ഗവേഷണ പ്രബന്ധമാണ് അംഗീകരിച്ചത്. സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ, മാനസിക സമ്മർദങ്ങൾ, വിഷാദംപോലെയുള്ളവ ആത്മഹത്യയിലേക്ക് നയിക്കുന്നതായി പഠനം പറയുന്നു. 35 വയസ്സിൽ താഴെയുള്ളവരിലാണ് ആത്മഹത്യ േപ്രരണ കൂടുതൽ. ഇതിൽ സ്ത്രീകളാണ് മുന്നിൽ. ദാമ്പത്യപ്രശ്നങ്ങൾ, കുടുംബപ്രശ്നങ്ങൾ, പുരുഷന്മാരിൽ മദ്യപാനം തുടങ്ങിയവയും സുപ്രധാനഘടകങ്ങളും കീടനാശിനിയുടെ ലഭ്യതയും പ്രധാനമാണെന്ന് പഠനത്തിൽ പറയുന്നു. നേരത്തെ ഇൗജിപ്തിലെ െകെറോ, ഗ്രീസിലെ ആതൻസ്, സ്കോട്ലൻഡിലെ ഗ്ലാസ്ഗോ, ഇറ്റലിയിലെ റോം, ചൈനയിലെ ബെയ്ജിങ്, സ്പെയിനിലെ മഡ്രിഡ്, കൊറിയയിലെ സിയോൾ എന്നിവിടങ്ങളിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഡോ. സതീഷിെൻറ ഗവേഷണ പ്രബന്ധങ്ങൾ അംഗീകരിച്ചിട്ടുണ്ട്. ഇൻറർനാഷനൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷൻ, മലേഷ്യൻ സൈക്യാട്രിക് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ലോകസമ്മേളനം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.