കോട്ടയം: ചെങ്ങന്നൂർ എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരുന്ന ഏറ്റുമാനൂർ കുറുമണ്ണൂർ തെക്കേചരിവിൽ സൂരജ് സെബാസ്റ്റ്യെൻറ ദുരൂഹമരണത്തെക്കുറിച്ച അന്വേഷണം സി.ബി.ഐക്ക് വിടാൻ ഹൈകോടതി ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവി, ൈക്രംബ്രാഞ്ച് എസ്.പി എന്നിവരെ എതിർ കക്ഷികളാക്കി സൂരജിെൻറ പിതാവ് സെബാസ്റ്റ്യൻ ഹൈകോടതിയിൽ നൽകിയ ഹരജിയിലാണ് ഉത്തരവ്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ൈക്രംബ്രാഞ്ചും അന്വേഷിച്ചെങ്കിലും എങ്ങുമെത്താത്ത സാഹചര്യത്തിലാണ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പിതാവ് കോടതിെയ സമീപിച്ചത്. മരിച്ച സൂരജിെൻറ കഴുത്തിൽ മൂന്നു പരിക്ക് ഉണ്ടായിരുെന്നന്നും ഇക്കാര്യം പൊലീസ് ഇൻക്വസ്റ്റിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ഹരജിക്കാരനുവേണ്ടി ഹാജരായ അഡ്വ.ടോം ജോസ് പടിഞ്ഞാറേക്കര ചൂണ്ടിക്കാട്ടി. 13 സുഹൃത്തുക്കളുമൊത്ത് 2009 േമയ് അഞ്ചിന് ഹൗസ്ബോട്ടിൽ ആലപ്പുഴ വേമ്പനാട്ടുകായലിൽ ഉല്ലാസയാത്രക്ക് പോയ സൂരജിനെ മേയ് ആറിന് ഹൗസ്ബോട്ടിലെ ഒരു െബഡ്റൂമിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സൂരജ് വെള്ളത്തിൽ വീണിട്ടില്ലെന്നും രാത്രി ഉറങ്ങാൻ കിടന്ന സൂരജിനെ രാവിലെ വിളിച്ചുണർത്തിയപ്പോൾ മരിച്ചനിലയിൽ കണ്ടെത്തിയെന്നുമായിരുന്നു സുഹൃത്തുക്കളുടെ മൊഴി. 2010ലാണ് കേസ് ൈക്രംബ്രാഞ്ചിന് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.