പള്ളിവികാരിയുടെ മുറിയിൽ മോഷണം

ഇടുക്കി: മറയൂർ പയസ്നഗർ പത്താം പിയൂസ് ദൈവാലയത്തിലെ പള്ളി വികാരിയുടെ മുറിയിൽ മോഷണം. വികാരിയുടെ മുറിയിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന 90,000 രൂപയും സി.സി ടി.വി കൺട്രോൾ യൂനിറ്റുമാണ് മോഷ്ടിച്ചത്. കഴിഞ്ഞ ഏഴിനാണ് പള്ളി വികാരി സേവ്യർ എറണാകുളം മഞ്ഞുമ്മലിൽ നടന്ന ധ്യാനത്തിനായി പോയത്. ധ്യാനം കഴിഞ്ഞ് ശനിയാഴ്ച മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മുറിക്കുള്ളിലെ ശുചിമുറിയിലെ വ​െൻറിലേറ്റർ തകർത്താണ് മോഷ്‌ടാക്കൾ അകത്തുകയറിയത്. മോഷണം നടന്നതറിഞ്ഞ് ഫാ. സേവ്യർ മറയൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. മറയൂർ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.