ഗാന്ധിനഗർ (കോട്ടയം): പൊള്ളലേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ മൊഴി മജിസ്േട്രറ്റ് രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ മെഡിക്കൽ കോളജിലെത്തി ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് രതീഷ്കുമാറാണ് പെൺകുട്ടിയുടെ മൊഴിയെടുത്തത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. പെൺകുട്ടിയെ വെള്ളിയാഴ്ച രാത്രി വൈകിയാണ് മെഡിക്കൽ കോളജിലെ 12ാം വാർഡിൽ അഡ്മിറ്റ് ചെയ്തത്. 80 ശതമാനം പൊള്ളലേറ്റതായി ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിനു കാരണം പെൺകുട്ടി പ്രണയം നിരസിച്ചതാണെന്ന് പിതാവ് ശശി പറഞ്ഞു. കുറെനാളായി അയൽവാസിയായ സജിൽ (22) പെൺകുട്ടിയുടെ പിന്നാലെ പ്രണയാഭ്യർഥനയുമായി നടന്നിരുന്നു. എന്നാൽ, പെൺകുട്ടിക്ക് താൽപര്യമില്ലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ ശശിയും ഭാര്യയും പാടത്തെ കൃഷിപ്പണിക്കുശേഷം വീട്ടിലെത്തുമ്പോൾ മുറിക്കുള്ളിൽ തീനാളം കണ്ടു. ഓടിച്ചെന്നപ്പോൾ സജിൽ ഓടിപ്പോകുന്നതും മകൾക്ക് തീപിടിക്കുന്നതുമാണ് കണ്ടത്. നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികളും മാതാപിതാക്കളും ചേർന്ന് തീയണച്ചു. പെൺകുട്ടി വിവാഹത്തിനു സമ്മതിച്ചില്ലെങ്കിൽ കത്തിക്കുമെന്ന് സജിൽ പലരോടും പറഞ്ഞിരുന്നതായും പിതാവ് ശശി വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.