മൂലമറ്റം: അറ്റകുറ്റപ്പണി പൂർത്തിയായി ആഴ്ചകൾ പിന്നിട്ടിട്ടും തുറക്കാത്തതിൽ പ്രതിഷേധിച്ച് ബസ് ജീവനക്കാർ ശുചിമുറിക്കുമുന്നിൽ റീത്ത് െവച്ച് പ്രതിഷേധിച്ചു. മാസങ്ങളായി മൂലമറ്റം ബസ് സ്റ്റാൻഡിലെ ശുചിമുറി അറ്റകുറ്റപ്പണിക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. രണ്ടാഴ്ചക്കുമുമ്പ് ഇതിെൻറ പണി പൂർത്തിയായെങ്കിലും അകാരണമായി ശുചിമുറി പൂട്ടിയിട്ടിരിക്കുകയായിരുന്നു. മൂലമറ്റം ബസ് സ്റ്റാൻഡിലെത്തുന്ന നൂറുകണക്കിനാളുകളാണ് ശുചിമുറിയില്ലാതെ ബുദ്ധിമുട്ടുന്നത്. ശുചിമുറി തുറന്ന് നൽകണമെന്നാവശ്യപ്പെട്ട് ബി.എം.എസ് യൂനിയെൻറ നേതൃത്വത്തിൽ മൂത്രപ്പുരക്ക് റീത്ത് െവച്ച് പ്രതിഷേധിച്ചു. സ്വകാര്യ ഭൂമിയിലെ ചന്ദനക്കടത്ത്; പ്രതി പിടിയിൽ മറയൂർ: കാന്തല്ലൂർ പഞ്ചായത്തിലെ കർഷനാട് നിന്ന് 2016ൽ ചന്ദനം മുറിച്ചുകടത്തി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മറയൂർ പൊലീസും വനം വകുപ്പും വീടുവളഞ്ഞ് പിടികൂടി. ദിന്ധു കൊബ് ദുരൈ സാമി എന്ന ദുരൈ രാജിനെയാണ് (60) മറയൂർ പൊലീസ് പിടികൂടിയത്. പ്രതിയുടെ വീട്ടിൽനിന്ന് അഞ്ച് കിലോ ചന്ദനവും മുറിക്കാനുപയോഗിച്ച വാളും പിടിച്ചെടുത്തു. എസ്.ഐ ലാൽ സി. ബേബിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.