കുമളി: വിനോദസഞ്ചാരികൾക്കായി നിർമാണം പൂർത്തിയാക്കിയ ഇരുനില ബോട്ട് ജലനിരപ്പ് ഉയരുന്നതും കാത്ത് തടാകക്കരയിൽ വിശ്രമിക്കുന്നു. ആലപ്പുഴയിലെ സാഗ മറൈൻ കമ്പനി നിർമിച്ച ബോട്ടിെൻറ ഹള്ളുകൾ രണ്ട് ലോറികളിൽ തേക്കടിയിലെത്തിച്ചാണ് കൂട്ടിച്ചേർത്തത്. 120 പേർക്ക് യാത്രചെയ്യാവുന്ന ഇരുനില ബോട്ട് നിലവിലെ ജലരാജ ബോട്ടിെൻറ മാതൃകയിലാണ് നിർമിച്ചത്. പുതിയ ബോട്ട് ഇറക്കുന്നതോടെ 600 വിനോദസഞ്ചാരികൾക്കുകൂടി ഒാരോ ദിവസവും തടാകത്തിലെ യാത്രക്ക് അവസരം ലഭിക്കും. നിലവിൽ നിർമാണം പൂർത്തിയായ ഇരുനില ബോട്ടിനു പിന്നാലെ ഇതേരീതിയിൽ മറ്റൊരു ബോട്ടുകൂടി ഇറക്കും. തേക്കടി ഉൾപ്പെടുന്ന മുല്ലപ്പെരിയാർ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാകാത്തതാണ് ബോട്ട് ഇറക്കുന്നതിന് പ്രതിസന്ധി. ബോട്ടിൽ തുറമുഖ വകുപ്പ് അധികൃതർ 'ജലസ്ഥിരത' പരിശോധന നടത്തിയശേഷമാകും വിനോദസഞ്ചാരികൾക്കായി ബോട്ട് ഒാടിത്തുടങ്ങുകയെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.