ചങ്ങനാശ്ശേരി: ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍ െഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍സ്സെല്‍ സര്‍ട്ടിഫിക്കറ്റുമായി ബുധനാഴ്ച രാവിലെ 10ന് സ്‌കൂള്‍ ഓഫിസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. സ്വകാര്യ ബസുകളില്‍ സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് ദുരിതം ചങ്ങനാശ്ശേരി: സ്വകാര്യ ബസുകളില്‍ സ്‌കൂള്‍ വിദ്യാർഥികള്‍ നേരിടുന്നത് തീരാദുരിതം. രാവിലെ സ്‌റ്റോപ്പുകളില്‍ ബസിന് പിന്നാലെ വിദ്യാർഥികള്‍ ഓടി തളരുകയാണ്. വിദ്യാർഥികളെ കണ്ടാല്‍ സ്‌റ്റോപ്പില്‍ നിര്‍ത്താന്‍ സ്വകാര്യ ബസുകള്‍ തയാറാവാത്താണ് പ്രശ്‌നങ്ങള്‍ക്കു കാരണം. മുതിര്‍ന്ന യാത്രക്കാരടക്കമുള്ളവരും ബസ് സ്റ്റോപ്പുകളില്‍നിന്ന് മാറി ബസുകള്‍ക്ക് കൈകാണിക്കുന്നതും സ്വകാര്യ ബസുകള്‍ക്ക് സഹായമാകുന്നുണ്ട്. കുഞ്ഞുകുട്ടികള്‍ അടക്കമുള്ളവര്‍ ബാഗും തൂക്കി ബസിനു പിന്നാലെ ഓടുന്നത് ദയനീയ കാഴ്ചയാണ്. മാമ്മൂട്ടില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി സ്‌റ്റോപ്പില്‍ ബസ് നിര്‍ത്താത്തത് വിദ്യാർഥികളെ വലക്കുകയാണ്. മാമ്മൂട്ടിലെ സ്റ്റോപ്പില്‍നിന്ന് 100 മീറ്ററിലേറെ മാറ്റി ബാങ്കിന് മുന്നിലാണ് നിര്‍ത്തുന്നത്. ഇത് ജോലിക്കാരെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. സ്ത്രീകളും പ്രായമായവര്‍ക്കും സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്തത് ബുദ്ധിമുട്ടാകുന്നുണ്ട്. സമയത്തിന് ജോലിക്കും ഓഫിസുകളിലും എത്താന്‍ കഴിയാത്തതായും പരാതിയുണ്ട്. ബസ് സ്റ്റാന്‍ഡിലാണെങ്കിലും പുറപ്പെടുന്നതിനു മിനിറ്റുകള്‍ക്കു മുമ്പാണ് വിദ്യാർഥിനികളെ ബസില്‍ കയറ്റുന്നത്. നേരേത്ത സീറ്റില്‍ കയറിയിരുന്നാല്‍ അസഭ്യം പറയുകയും ചിലപ്പോള്‍ ബസില്‍നിന്ന് ഇറക്കി വിടുന്നതായും വിദ്യാർഥിനികള്‍ പറയുന്നു. ചിലര്‍ നാണക്കേട് ഓര്‍ത്ത് ടിക്കറ്റ് തുക നല്‍കിയാണ് യാത്ര ചെയ്യുന്നത്. സീറ്റുണ്ടെങ്കിലും പല ബസുകളിലും വിദ്യാർഥികളെ ഇരിക്കാന്‍ സമ്മതിക്കില്ല. ഇരിക്കുന്ന വിദ്യാർഥികളോട് മോശമായി സംസാരിക്കുന്നതായും പറയുന്നു. ദിവേസന യാത്ര ചെയ്യേണ്ടതിനാല്‍ വിദ്യാർഥികള്‍ പലപ്പോഴും പരാതി പറയാന്‍ തയാറാകാത്തത്. സ്റ്റാന്‍ഡുകളില്‍ വൈകീട്ട് പൊലീസ് ഉണ്ടെങ്കിലും വിദ്യാർഥിളെ ബസില്‍ കയറി ഇരിക്കാന്‍ സമ്മതിക്കാത്ത ബസുകള്‍ക്കുനേരെ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ഉണ്ട്. ചങ്ങനാശ്ശേരി വാഴൂര്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് പെരുന്ന ബസ് സ്റ്റാന്‍ഡിലുമായി ആയിരക്കണക്കിന് വിദ്യാർഥികളാണ് ദിനേന സ്വകാര്യ ബസുകളെ യാത്രക്കായി ആശ്രയിക്കുന്നത്. നേരേത്ത സ്റ്റാന്‍ഡില്‍ സ്വകാര്യ ബസുകളില്‍ വിദ്യാർഥികളെ കയറി ഇരിക്കാന്‍ സമ്മതിക്കാതെ വന്നതിനെ തുടര്‍ന്ന് വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ നടത്തിയിരുന്നു. പൊതുനിരത്തില്‍ വിദ്യാർഥികള്‍ ബസ് തടയുന്നത് ഉള്‍പ്പെടെയുള്ള സമരങ്ങളും നടത്തിയിരുന്നു. വിദ്യാർഥികളുടെ യാത്രദുരിതം പരിഹരിക്കുന്നതിന് വൈകീട്ട് ബസ് സ്റ്റാന്‍ഡുകളില്‍ വിദ്യാർഥികളുടെ സുരക്ഷിത യാത്രക്ക് പൊലീസിെൻറ സേവനം ഉറപ്പാക്കണമെന്നും അപമര്യാദയായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.