ചിന്നക്കനാലിൽ ഒഴിപ്പിച്ച ഭൂമി മണിക്കൂറുകൾ​ക്കകം ​കൈയേറി ​െഷഡ്​ നിർമിച്ചു

രാജാക്കാട്: ചിന്നക്കനാൽ വിലക്കിനു സമീപം മുത്തമ്മാൾക്കുടിയിൽ െചാവ്വാഴ്ച ഭൂസംരക്ഷണസേന ഒഴിപ്പിച്ച സ്ഥലം അന്നുതന്നെ രാത്രിയിൽ തിരികെ കൈയേറി ട​െൻറ് നിർമിച്ചു. ഇതു സംബന്ധിച്ച് ചിന്നക്കനാൽ വില്ലേജ് ഓഫിസർ ശാന്തൻപാറ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആദിവാസികളെ മുന്നിൽ നിർത്തി കൈയേറ്റ മാഫിയയാണ് ഇതിനു പിന്നിലെന്നാണ് സൂചന. ആദിവാസ പുനരധിവാസ പദ്ധതിക്കായി നീക്കിവെച്ചിരുന്ന എട്ട് ഏക്കർ ഭൂമിയിൽ ചിന്നക്കനാൽ സ്വദേശി വാളൂക്കുന്നേൽ സക്കറിയയാണ് അവകാശം സ്ഥാപിച്ചത്. ഉടുമ്പൻചോല ഡെപ്യൂട്ടി തഹസിൽദാർ രാജീവ്കുമാറി​െൻറ നേതൃത്വത്തിലാണ് കെട്ടിടവും ഗേറ്റും പൊളിച്ചുനീക്കി ഏറ്റെടുത്തത്. സർക്കാർവക ഭൂമിയെന്ന് ബോർഡും സ്ഥാപിച്ചു. ഇവിടെയാണ് കൈയേറ്റ മാഫിയ രാത്രിയിൽ ടാർപോളിൻകൊണ്ട് താൽക്കാലിക ഷെഡ് നിർമിച്ചിരിക്കുന്നത്. കൈയേറ്റങ്ങളുടെ പേരിൽ വിവാദത്തിലായ സി.പി.എം പ്രാദേശിക നേതാവി​െൻറ നേതൃത്വത്തിൽ ഒരു സംഘം ചൊവ്വാഴ്ച ഒഴിപ്പിക്കൽ നടക്കവെ എത്തി ചെറിയ പ്രതിഷേധം ഉയർത്തിയിരുന്നു. പാപ്പാത്തിച്ചോലയിൽ നൂറുകണക്കിനു ഏക്കർ കൈയേറി സ്ഥാപിച്ചിരുന്ന കുരിശ് നീക്കം ചെയ്ത് സ്ഥലം ഏറ്റെടുക്കാൻ ചെന്ന ഭൂസംരക്ഷണ സേനയെ രണ്ടുതവണ തടഞ്ഞ് ആക്രമണ ഭീഷണി ഉയർത്തി മടക്കി അയച്ചതും ഈ സംഘമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.