റബർ ഉൽപാദനത്തിൽ 8.7 ശതമാനം വർധന

കോട്ടയം: രാജ്യത്തെ റബർ ഉൽപാദനം ഇക്കൊല്ലം മേയിൽ മുൻ വർഷെത്തക്കാൾ 8.7 ശതമാനം വർധിച്ചതായി റബർ ബോർഡ്. മേയിലെ ഉൽപാദനം 50,000 ടണ്ണാണ്. കഴിഞ്ഞ മേയിൽ ഇത് 46,000 ടണ്ണായിരുന്നു. 2017 ഏപ്രിൽ-മേയ് കാലയളവിൽ മൊത്തം ഉൽപാദനം 98,000 ടണ്ണും. മുൻവർഷം ഇതേ കാലയളവിലെ ഉൽപാദനെത്തക്കാൾ 15.3 ശതമാനം കൂടുതലാണിത്. ഇൗ വർഷത്തെ ഉൽപാദനലക്ഷ്യം എട്ടുലക്ഷം ടണ്ണാണ്. റബർ ഉൽപാദനവും ഉൽപാദനക്ഷമതയും വർധിപ്പിക്കുകയും കൃഷിചെലവുകൾ കുറക്കുകയും ചെയ്യുകവഴി കൂടുതൽ ആദായം നേടാൻ കർഷകരെ പ്രാപ്തരാക്കാനുള്ള വിവിധ പരിപാടികൾ റബർ ബോർഡ് തുടരുമെന്ന് അധികൃതർ അറിയിച്ചു. നേട്ടങ്ങളുടെ സമഗ്ര മികവ് ലക്ഷ്യമാക്കി ഉൽപാദക സംഘങ്ങളുടെ സഹകരണത്തോടെ കാർഷിക തീവ്രപരിചരണ പരിപാടിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച 800 യോഗങ്ങളിൽ അമ്പതിനായിരത്തോളം പേർ പങ്കടുത്തു. ആഴ്ചയിലൊരിക്കൽ ടാപ്പിങ്, നിയന്ത്രിത കമഴ്ത്തിവെട്ട്, മണ്ണ്-ജല സംരക്ഷണം, ഒാൺലൈൻ വളപ്രയോഗ ശിപാർശ, ഇടവിളകൃഷി, നൈപുണ്യവികസന പരിപാടി, െറയിൻ ഗാഡിങ് തുടങ്ങിയ വിഷയങ്ങളും പ്രാദേശിക പ്രാധാന്യമുള്ള വിഷയങ്ങളും കർഷകസമ്പർക്ക പരിപാടികളിൽ ചർച്ച െചയ്തു. പ്രധാനമന്ത്രിയുടെ കൗശൽ വികാസ് േയാജന പദ്ധതിപ്രകാരം ടാപ്പർമാർക്കായി നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിെച്ചന്നും ബോർഡ് അറിയിച്ചു. കേരളം, ത്രിപുര, അസം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി 22,000 പേർക്കാണ് പരിശീലനം നൽകുക. ആദ്യഘട്ട പരിശീലനം നേടിയ 10,000 പേരിൽ ഭൂരിഭാഗത്തിനും അർഹമായ സ്റ്റെപൻഡും നൽകി. നൈപുണ്യ വികസന പരിശീലനത്തിലൂടെ ടാപ്പിങ്ങിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാെയന്ന് റബർ േബാർഡ് നടത്തിയ പഠനം തെളിയിച്ചു. റബർ കൃഷി ധനസഹായ പദ്ധതിപ്രകാരം കർഷകർക്ക് കൊടുക്കാനുണ്ടായിരുന്നതിൽ 60 ലക്ഷം രൂപ അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. 40 ലക്ഷം കൂടി ഉടൻ നിക്ഷേപിക്കും. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾ ഡിജിറ്റൽ രൂപത്തിൽ വികസിപ്പിക്കാനുള്ള ശ്രമങ്ങളാണ് ബോർഡ് നടത്തുന്നത്. ബോർഡി​െൻറ കോൾ സ​െൻററുകൾ, ഒാൺലൈൻ റബർ ക്ലീനിക്, വാട്സ്ആപ് -യൂട്യൂബ് -മൊബൈൽ ആപ് എന്നിവയെല്ലാം ഇത്തരത്തിലുള്ള ശ്രമങ്ങളുടെ ഭാഗമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.