മദ്യപിച്ച്​ ബഹളമുണ്ടാക്കിയതിന്​ പിടികൂടിയ വിമുക്തഭടൻ പാറാവുകാരനെ തൊഴിച്ചുവീഴ്​ത്തി

കോട്ടയം: െട്രയിനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് െറയിൽവേ പൊലീസ് പിടികൂടിയ വിമുക്തഭടൻ സ്റ്റേഷനിലെ പാറാവുകാരനെ തൊഴിച്ചുവീഴ്ത്തി. കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷൻ സിവിൽ ഒാഫിസർ സേതുവിനാണ് പരിക്കേറ്റത്. ഇയാൾ ജില്ല ജനറൽ ആശുപത്രിയിൽ ചികിത്സതേടി. സംഭവവുമായി ബന്ധപ്പെട്ട് വിമുക്തഭടൻ തിരുവല്ല ഈസ്റ്റ് ഓതറ കോശി ഫിലിപ്പിനെ (52) റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് എറണാകുളം-കായംകുളം പാസഞ്ചറിലാണ് സംഭവം. മദ്യപിച്ച് സ്ത്രീകളടക്കമുള്ള യാത്രക്കാരെ ഇയാൾ ശല്യം ചെയ്യുന്നതായും മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായും യാത്രക്കാർ റെയിൽവേ െപാലീസിനെ വിവരമറിയിച്ചു. ട്രെയിൻ എത്തിയപ്പോൾ കാത്തുനിന്ന എസ്.െഎ ബിൻസ് ജോസഫി​െൻറ നേതൃത്വത്തിലെ സംഘം ഇയാളെ പിടികൂടുകയായിരുന്നു. സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സേതുവിനെ ചവിട്ടുകയായിരുന്നു. വയറ്റിനേറ്റ ചവിട്ടിൽ നിലത്തുവീണ സേതുവിനെ പൊലീസുകാർ ജില്ല ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ വയറ്റിൽ ചതവ് കണ്ടേതാടെ സ്കാനിങ്ങിന് വിധേയമാക്കിയും പ്രഥമശ്രുശ്രൂഷ നൽകിയും വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.