കോൺഗ്രസ്​ ധർണ

പത്തനംതിട്ട: സംഘ്പരിവാർ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ യെ ബാധിച്ചില്ല. എന്നാൽ, ധർണക്ക് എത്തിയ കോൺഗ്രസ് പ്രവർത്തകരുടെ വാഹനങ്ങൾ ഹർത്താൽ അനുകൂലികൾ തടഞ്ഞുവെന്ന പരാതി ഉയർന്നു. ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താല്‍ നടത്തിയത് സംസ്ഥാന സർക്കാറിനെ സഹായിക്കാനാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ ആരോപിക്കുകയും ചെയ്തു. കെ.പി.സി.സിയുടെ ആഹ്വാനമനുസരിച്ചാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കലക്ടേറ്റിന് മുന്നിൽ ഡി.സി.സി നേതൃത്വത്തിൽ ധര്‍ണ നടത്തിയത്. ഡി.സി.സി പ്രസിഡൻറ് ബാബു ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. അടൂര്‍ പ്രകാശ് എം.എല്‍.എ, മുന്‍ ഡി.സി.സി പ്രസിഡൻറ് പി. മോഹന്‍രാജ്, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ പന്തളം സുധാകരൻ, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവീ, ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡൻറ് എ. ഷംസുദ്ദീന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂര്‍ണാദേവി, നഗരസഭ അധ്യക്ഷ രജനി പ്രദീപ്, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ്‌കുമാർ, അനില്‍ തോമസ്, റിങ്കു ചെറിയാൻ, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുല്‍ സലാം, ജോണ്‍സണ്‍ വിളവിനാൽ, എം.സി. ഷറീഫ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനീഷ് വരിക്കണ്ണാമല, തൈക്കൂട്ടത്തില്‍ സക്കീര്‍ തുടങ്ങിയവർ പങ്കെടുത്തു. തുടര്‍ന്ന് എം.എം. ഹസന്‍ ജില്ലയിലെ ഏഴ് കുടുംബസംഗമങ്ങള്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട, കോന്നി, ഇരവിപേരൂർ, നാറാണംമൂഴി, അയിരൂർ, തിരുവല്ല, കടമ്പനാട് എന്നിവടങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്ന കുടുംബ സംഗമങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.