പൊലീസ്​ അസോ. സംസ്ഥാന സമ്മേളനം അടൂരിൽ

അടൂർ: കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആഗസ്റ്റ് മൂന്നു മുതൽ അഞ്ചുവരെ അടൂർ ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ നടക്കും. സ്വാഗതസംഘം രൂപവത്കരണ യോഗം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ടി.എസ്. ബൈജു അധ്യക്ഷതവഹിച്ചു. ജില്ല പൊലീസ് മേധാവി ഡോ. സതീഷ് ബിനോ, കെ.എ.പി മൂന്നാം ബറ്റാലിയൻ കമാൻഡർ കറുപ്പുസാമി, െഡപ്യൂട്ടി കമാൻഡർ കെ.ടി. ചാക്കോ, ഡിവൈ.എസ്.പി പി.ഡി. ശശി, സി.ഐ വി.എസ്. ദിനരാജ്, കെ.പി.ഒ.എ ജില്ല സെക്രട്ടറി ജി. ജയചന്ദ്രൻ, സംസ്ഥാന ട്രഷറർ എസ്. ഷൈജു, സംസ്ഥാന ജോയൻറ് സെക്രട്ടറി കെ.ഐ. മാർട്ടിൻ, സംസ്ഥാന വൈസ് പ്രസിഡൻറ് സണ്ണി ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. അനിൽകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എസ്. അജി (ജന.കൺ.), ടി.എൻ. അനീഷ് (ചെയർ.). വജ്രജൂബിലി ആഘോഷം പന്തളം: എൻ.എസ്.എസ് െട്രയിനിങ് കോളജ് വജ്രജൂബിലി ആഘോഷം സമാപിച്ചു. സമാപന സമ്മേളനം പന്തളം എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രസിഡൻറ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് കോളജസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി പ്രഫ. ആർ. പ്രസന്നകുമാർ അധ്യക്ഷതവഹിച്ചു. കോളജ് മുൻ പ്രിൻസിപ്പൽമാരായ പ്രഫ. എസ്.എൻ. സുകുമാരൻ നായർ, ഡോ. പി.കെ. ബാലചന്ദ്രൻ, ഡോ. പി.ജി. ജോർജ്, പ്രഫ. പരമേശ്വരൻപിള്ള, ഡോ. കെ. ഉണ്ണികൃഷ്ണൻ, ഡോ. ഗിരിജ, ഡോ. എസ്. നന്ദകുമാർ, അജിത് കുമാർ, സുധാകരകുറുപ്പ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. കെ. രമാദേവി സ്വാഗതവും കൺവീനർ ഡോ. കെ. വിനോദ് കുമാർ നന്ദിയും പറഞ്ഞു. PTA510 nss training college ചിത്രം: എൻ.എസ്.എസ് െട്രയിനിങ് കോളജ് വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.