കുമളി: തേനി ജില്ലയിലെ കമ്പം ശ്രീകമ്പരായ പെരുമാൾ- കാശി വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ രഥോത്സവം ചൊവ്വാഴ്ച. വർണച്ചമയങ്ങളാൽ അണിഞ്ഞൊരുക്കിയ ക്ഷേത്രരഥം 14 വർഷങ്ങൾക്കുശേഷം കമ്പത്തെ തെരുവുകളിലൂടെ ഉരുളുന്നത് കാത്തിരിക്കുകയാണ് നാട്ടുകാരും ഭക്തരും. ഏറ്റവും ഒടുവിൽ 2003ലാണ് ക്ഷേത്രത്തിലെ 'തേരോട്ടം' നടന്നത്. ഇതിനുശേഷം വിവിധ കാരണങ്ങളാൽ മുടങ്ങിപ്പോയ തേരോട്ടം ഭക്തരുടെ താൽപര്യപ്രകാരം ഇൗവർഷം നടത്താൻ ക്ഷേത്രഭാരവാഹികൾ തീരുമാനിക്കുകയായിരുന്നു. വർഷങ്ങൾ നീണ്ട ഇടവേളയെ തുടർന്ന് നശിച്ചുതുടങ്ങിയ രഥം അഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഭംഗിയാക്കിയത്. കമ്പത്തെ വേളപ്പൻകോവിൽ തെരുവ് മുതൽ ഗാന്ധി പാർക്ക് റോഡുവരെ ആഘോഷത്തിമിർപ്പിലാകും ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രഥം ഉരുളുക. ഇൗമാസം 13വരെയാണ് രഥോത്സവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.