കോട്ടയം: ജി.എസ്.ടി നിലവിൽ വന്നതോടെ സംസ്ഥാനത്തെ ചെറുകിട വ്യവസായ യൂനിറ്റുകൾ കടുത്ത പ്രതിസന്ധിയിൽ. നികുതി നിരക്ക് ഉയർന്നതോടെ വില വർധിപ്പിക്കേണ്ട സ്ഥിതിയിലായി ഭൂരിപക്ഷം ചെറുകിട വ്യവസായ യൂനിറ്റുകളും. മധ്യകേരളത്തിലെ നുറുകണക്കിന് ചെറുകിട വ്യവസായ യൂനിറ്റുകൾ ഇപ്പോൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. വൻകിട ഉൽപാദകരോട് മത്സരിക്കാനാകാതെ പലതും തകർച്ചയിലുമായി. യന്ത്ര സംവിധാനങ്ങളില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നിർമിക്കുന്ന ചെരിപ്പ്-സോപ്പ് അടക്കമുള്ള പല യൂനിറ്റുകൾക്കും ജി.എസ്.ടിക്ക് മുമ്പുള്ള നികുതി നിരക്ക് അഞ്ച് ശതമാനമായിരുന്നു. ഇപ്പോൾ 18 ശതമാനമായി. നിലവിൽ 30 ശതമാനം നികുതിയുണ്ടായിരുന്ന വൻകിട ഉൽപാദകർക്കും ഇനി 18 ശതമാനമാണ് നികുതി. ഇതോടെ വൻകിടക്കാരുടെ ഉൽപന്നങ്ങൾക്ക് വില കുറയും. കാർഷികോപകരണ നിർമാണമേഖലയും പ്രതിസന്ധിയിലായി. നേരേത്ത മനുഷ്യാധ്വാനത്തിന് സഹായകരമായ ആറുതരം ഉപകരണങ്ങൾക്ക് ജി.എസ്.ടി ഒഴിവാക്കിയിരുന്നു. ഇപ്പോൾ കൃഷിയാവശ്യത്തിനല്ലാതെയുള്ള ഉപകരണങ്ങൾക്ക് നികുതിയുമായി. നികുതി കൊടുത്ത് വാങ്ങുന്ന അസംസ്കൃത വസ്തു ഉപയോഗിച്ച് കാർഷികോപകരണം നിർമിച്ചുവിൽക്കുേമ്പാൾ ഉണ്ടാകുന്ന അധികച്ചെലവും പ്രതിസന്ധിയുടെ ആക്കംകൂട്ടി. ജി.എസ്.ടിയുടെ പൊതുതത്വത്തിനെതിരായ ഇരട്ട നികുതിയാണ് കാർഷികോപകരണ നിർമാണമേഖലയിലെ അസംസ്കൃത വസ്തുവിെൻറ കാര്യത്തിൽ സംഭവിക്കുന്നത്. ഇപ്പോഴത്തെ വിപണി വിലയനുസരിച്ച് ഒരു ലോഡ് റെയിലിന് നികുതി ഇനത്തിൽ 53,625 രൂപ ചെറുകിട കാർഷികോപകരണ വ്യവസായ യൂനിറ്റുകൾ നൽകണം.യൂനിറ്റുകൾ ഉൽപാദിപ്പിക്കുന്ന ഒരു േലാഡ് ഉൽപന്നത്തിന് നിലവിൽ ലഭിക്കുന്ന വിലയും ഇതാണ്. അസംസ്കൃത വസ്തുക്കളുടെ നികുതി വർധനയുടെ പേരിൽ ഉപകരണങ്ങൾക്ക് വില വർധിപ്പിച്ചാൽ ഉത്തരേന്ത്യൻ ഉൽപന്നങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവില്ലെന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നു. ആയിരക്കണക്കിന് തൊഴിലാളികളാണ് ചെറുകിട വ്യവസായ യൂനിറ്റുകളെ ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.