കോലഞ്ചേരി: മലങ്കരസഭയിലെ തർക്കവും സുപ്രീംകോടതി വിധിയും സംബന്ധിച്ച് ഇഗ്നാത്തിയോസ് അേപ്രം രണ്ടാമൻ പാത്രിയാർക്കീസ് ബാവയുമായി അനുരഞ്ജന ചർച്ചക്ക് ഒരുക്കമാണെന്ന് ഓർത്തഡോക്സ് സഭ. പാത്രിയാർക്കീസ് ബാവയുമായുള്ള ഏതൊരു ചർച്ചക്കും തയാറാണെന്ന് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ 'മാധ്യമ'ത്തോട് പറഞ്ഞു. തർക്കം അനുരഞ്ജനത്തിലൂടെ പരിഹരിക്കണമെന്നും ചർച്ചകൾക്ക് തയാറാകണമെന്നും കാണിച്ച് ഒരു വർഷം മുമ്പ് പാത്രിയാർക്കീസ് ബാവ കാതോലിക്ക ബാവക്ക് കത്തെഴുതിയിരുന്നു. ഈ കത്ത് ചർച്ച ചെയ്ത സഭാ സുന്നഹദോസ്, പാത്രിയാർക്കീസ് ബാവയുമായി ഏത് ചർച്ചക്കും തയാറാണെന്ന് കാണിച്ച് മറുപടിയും നൽകി. എന്നാൽ, നാളുകൾ പിന്നിട്ടിട്ടും തുടർനടപടി ഉണ്ടായില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ മലങ്കരയിലെ യാേക്കാബായ നേതൃത്വവുമായി ചർച്ചക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.