വടശ്ശേരിക്കര: വടശ്ശേരിക്കരയിലും പെരുനാട്ടിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. അത്തിക്കയത്ത് കൊച്ചുകുട്ടിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന യാത്രക്കാരെ ഹർത്താൽ അനുകൂലികൾ മർദിച്ചു. . അത്തിക്കയം വാലുപുരയിടത്തിൽ മിഥുൻ മോഹനെ പരിക്കുകളോടെ പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. മിഥുനും മാതാവും ഒന്നരവയസ്സുള്ള കുട്ടിയുമായി രാവിലെ 11ന് ആശുപത്രിയിലേക്ക് പോകുന്ന വഴി ഹർത്താൽ അനുകൂലികളായ നാൽപതംഗ സംഘം തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നെന്ന് പറയപ്പെടുന്നു. അക്രമത്തിൽ മിഥുെൻറ പല്ലുകൾ നഷ്ടപ്പെട്ടു. സംഭവം നടക്കുമ്പോൾ കുട്ടികൾ അലമുറയിടുന്നതുകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. പെരുനാട് െപാലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.