കോട്ടയം: ജി.എസ്.ടിയുടെ പേരിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന കടയടപ്പ് സമരത്തോട് വിയോജിച്ച് വ്യാപാരി വ്യവസായി സമിതിയുടെ കീഴിലുള്ള വ്യാപാര സ്ഥാപനങ്ങൾ ചൊവ്വാഴ്ച തുറന്നു പ്രവർത്തിക്കും. കടയടപ്പ് സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജി.എസ്.ടി നടപ്പാക്കിയതിനെത്തുടർന്നുള്ള പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും രാജ്യത്തെ മുഴുവൻ വ്യാപാര-വാണിജ്യ മേഖലയെയും ബാധിച്ചിട്ടുണ്ട്. ഇതിെൻറ പേരിൽ കേരളത്തിൽ മാത്രം കടകളടച്ചു പ്രതിഷേധിക്കുന്നത് വിവേകശൂന്യമാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആവശ്യമായ മുന്നൊരുക്കമില്ലാതെയാണ് കേന്ദ്രസർക്കാർ ജി.എസ്.ടി നടപ്പാക്കിയത്. വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, ജില്ല പ്രസിഡൻറ് ഔസേപ്പച്ചൻ തകടിയേൽ, ജില്ല സെക്രട്ടറി കെ.എസ്. മണി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.