അറുപത്​ ഹർത്താൽ അനുകൂലികൾക്കെതിരെ കേസ്​

തൊടുപുഴ: യു.ഡി.എഫ് ഹർത്താൽ ദിനത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിൽ ജോലിക്കെത്തിയ വനിത ജീവനക്കാരുൾെപ്പടെയുള്ളവരെ അസഭ്യം പൈഞ്ഞന്ന പരാതിയിൽ 60 ഹർത്താൽ അനുകൂലികൾക്കെതിരെ കേസെടുത്തു. തോമസുകുട്ടി കുര്യൻ, കെ.എച്ച്. റഷീദ്, മുഹമ്മദ് അൻഷാദ്, ലിജോ ജോസഫ് തുടങ്ങി കണ്ടാലറിയാവുന്ന 60 പേർക്കെതിരെയാണ് കേസ്. ഇവർക്കെതിരെ ഓഫിസ് എറിഞ്ഞുതകർത്തതിനും കേസെടുത്തിട്ടുണ്ട്. കെ.എസ്.യു മാർച്ചിനുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് യു.ഡി.എഫ് വെള്ളിയാഴ്ച ആഹ്വാനം ചെയ്ത ഹർത്താലിലാണ് പ്രശ്‌നമുണ്ടായത്. ജീവനക്കാരുടെ പരാതിയെത്തുടർന്നാണ് തൊടുപുഴ പൊലീസ് കേസ് ചാർജ് ചെയ്തത്. ലാത്തിച്ചാർജ് ചെയ്ത പൊലീസുകാർ നിരീക്ഷണത്തിന്; വാക്കേറ്റം തൊടുപുഴ: ലാത്തിച്ചാർജിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കെ.എസ്.യു, കോൺഗ്രസ് പ്രവർത്തകരെ നിരീക്ഷിക്കാൻ ലാത്തിച്ചാർജ് ചെയ്ത സംഘത്തിലെ രണ്ട് പൊലീസുകാരെ നിയോഗിച്ചതിനെച്ചൊല്ലി വാക്കേറ്റം. കെ.എസ്.യു നേതൃത്വത്തിൽ വ്യാഴാഴ്ച തൊടുപുഴ സിവിൽ സ്റ്റേഷൻ മാർച്ചിനിടെ 25 കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ്. പ്രവർത്തകരെ നിരീക്ഷിക്കാൻ മൂന്ന് മുറികൾക്ക് മുൻവശത്ത് ആറ് പൊലീസുകാരെയാണ് നിയോഗിച്ചിരുന്നത്. എന്നാൽ, ലാത്തിച്ചാർജ് ചെയ്ത സംഘത്തിലെ രണ്ട് പൊലീസുകാരും ഇവർക്കൊപ്പം ഉണ്ടായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പൊലീസുകാരെ പ്രവർത്തകർ തിരിച്ചറിഞ്ഞതോടെ പ്രവർത്തകരും പൊലീസുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതേതുടർന്ന് പകരം പൊലീസുകാരെ നിയോഗിക്കുകയായിരുന്നു. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്താലുടൻ നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കമെന്നാണ് സൂചന. പൊലീസിനെ ആക്രമിച്ച സംഭവത്തിൽ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് ഇവർെക്കതിരെ കേസെടുത്തത്. സി.െഎക്കെതിരെ ഡി.ജി.പിക്ക് പരാതി; തിങ്കളാഴ്ച യു.ഡി.എഫ് മാർച്ച് ഇടുക്കി: കോൺഗ്രസ് പ്രവർത്തകർക്ക് നേരെ തോക്ക്‌ ഉപയോഗിക്കാന്‍ തുനിഞ്ഞ സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ ഡി.ജി.പിക്ക് പരാതി നല്‍കിയതായി ഡി.സി.സി പ്രസിഡൻറ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ. ജനങ്ങള്‍ നല്‍കിയ നികുതിപ്പണം ഉപയോഗിച്ച്‌ വാങ്ങിയ തോക്കെടുത്ത് ജനത്തിന്‌ നേരെ പ്രയോഗിക്കാൻ ഇദ്ദേഹത്തെ ആരാണ്‌ ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം ചോദിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.സി.സി ആഭിമുഖ്യത്തില്‍ ജൂൈല പത്തിന്‌ മൂന്നിന് തൊടുപുഴയില്‍ മാര്‍ച്ച് നടത്തും. മാര്‍ച്ചില്‍ പി.പി. തങ്കച്ചൻ, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണൻ, കെ. സുധാകരന്‍ തുടങ്ങിയവർ പങ്കെടുക്കുമെന്ന്‌ ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.