അടിമാലി: നാര്‍കോട്ടിക് എന്‍ഫോഴ്സ്മെൻറ് സ്‌ക്വാഡ് നടത്തിയ കഞ്ചാവ് വേട്ടയില്‍ 9.5 കിലോ കഞ്ചാവുമായി രണ്ടുപേരെ പിടികൂടി. രണ്ടുപേര്‍ രക്ഷപ്പെട്ടു. കാന്തലൂര്‍ ദിണ്ഡുക്കൊമ്പ് തടത്തില്‍ അനീഷ് (30), പെരടിപള്ളം സ്വദേശി കുമാര്‍ എന്നിവരെയാണ് അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെൻറ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ വിജയകുമാറിെൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വാഹന പരിശോധനക്കിടെ അടിമാലിക്കടുത്ത് പത്താംമൈലില്‍നിന്നാണ് ഇവര്‍ പിടിയിലായത്. പച്ചക്കറിച്ചാക്കുകളില്‍ ഒളിപ്പിച്ച് എറണാകുളത്തേക്ക് ഓട്ടോയില്‍ കടത്തുകയായിരുന്നു. വാഹന പരിശോധനക്കിടെ സംശയം തോന്നിയ പച്ചക്കറി ചാക്കുകള്‍ അഴിച്ചിട്ട് പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇതോടെ നാലംഗ സംഘത്തിലെ രണ്ടുപേര്‍ ഉദ്യോഗസ്ഥരെ വെട്ടിച്ചുരക്ഷപ്പെട്ടു. ദേവികുളത്ത് വന്‍തോതില്‍ കഞ്ചാവ് കൃഷിയുണ്ടെന്ന വിവരം ഇതോടെ ബലപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ കഞ്ചാവ് കൃഷിയുടെ തലസ്ഥാനമെന്നറിയപ്പെടുന്ന വട്ടവട പഞ്ചായത്തിനോട് ചേര്‍ന്നുള്ള കാന്തല്ലൂര്‍ പഞ്ചായത്തില്‍പെട്ടവരാണ് പിടിയിലായവര്‍. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, മാങ്കുളം, ഇടമലക്കുടി പഞ്ചായത്തുകളിലെ വനാന്തരങ്ങളില്‍ ഇപ്പോള്‍ കഞ്ചാവ് കൃഷിയുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. നീലച്ചടയന്‍ ഇനത്തിൽപെട്ട മുന്തിയ ഇനം കഞ്ചാവാണ് ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്. റെയ്ഡ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ കെ.യു. സുഗു, സനീഷ്‌കുമാര്‍, പി.കെ. ഷാജി, സഹദേവന്‍, സിറാജുദ്ദീന്‍, സുനില്‍ എന്നിവരും ഉണ്ടായിരുന്നു,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.