കോട്ടയം: ലീഗൽ മെട്രോളജിയുടെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ കടകളിൽ നടത്തിയ പരിശോധനയിൽ 20 സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി. മൂന്നുദിവസമായി കോട്ടയം, പാലാ, വൈക്കം, താലൂക്കുകളിൽ നടന്ന മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കെണ്ടത്തിയത്. 33സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ അമിതവില ഇൗടാക്കിയതടക്കം കോട്ടയം-11, പാലാ-നാല്, വൈക്കം-അഞ്ച് എന്നിങ്ങനെയാണ് പിടികൂടിയത്. പാലായിൽ നടന്ന പരിശോധനയിൽ പലചരക്കുകട, സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലായി വില രേഖപ്പെടുത്താത്ത സാധനങ്ങൾ വിറ്റഴിച്ചതായി ബോധ്യപ്പെട്ടു. വൈക്കത്ത് ബേക്കറിയിൽ കേക്കിന് വില തിരുത്തിവിറ്റതിന് ഒരുകേസും പാക്കറ്റിൽ കൃത്യമായ അളവുതൂക്ക വിവരങ്ങൾ ഇല്ലാത്തതും ത്രാസുകൾ പതിപ്പിക്കാത്തതുമായ അഞ്ച് കേസുകളുമുണ്ട്. ജി.എസ്.ടി നടപ്പാക്കിയതോടെ സാധനങ്ങൾക്ക് അമിതവില ഇൗടാക്കുെന്നന്ന പരാതിയെത്തുടർന്ന് വരുംദിവസങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്ന് ലീഗൽ മെട്രോളജി അധികൃതർ അറിയിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്താൻ ഉദ്യേഗസ്ഥരുടെയും വാഹനങ്ങളുടെയും കുറവും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ജി.എസ്.ടി വന്നതോടെ പലവ്യഞ്ജനങ്ങൾക്കടക്കം എം.ആർ.പിയെക്കാൾ കൂടുതൽ വില ഇൗടാക്കുെന്നന്ന പരാതിയെ ത്തുടർന്നാണ് പരിശോധന കർശനമാക്കിയത്. സൂപ്പർ മാർക്കറ്റുകൾ, നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ അമിതവില ഇൗടാക്കിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. അസി. കൺട്രോളർമാരായ വി.എസ്. ജനാർദനൻ, എസ്. ജയ, സീനിയർ ഇൻസ്‌പെക്ടർ, ടി.ജെ. ജോഷി, ഇൻസ്‌പെക്ടർമാരായ ടിേൻറാ എബ്രഹാം, കെ.ബി. ബുഹാരി, പി.കെ. ബിനുമോൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ഹോട്ടൽ ഭക്ഷണത്തിന് തീവില കോട്ടയം: ജി.എസ്.ടിയുടെ പേരിൽ ഹോട്ടലുകളിൽ ഭക്ഷണത്തിന് തീവില. നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും മുന്തിയ ഹോട്ടലുകളിൽ ഇഡ്ഡലിക്ക് എട്ടുമുതൽ 12 രൂപവരെയാണ് ഇൗടാക്കുന്നത്. ചപ്പാത്തിക്കും സമാനരീതിയിലാണ് വിലകൂട്ടിയത്. വെജിറ്റേറിയൻ ഹോട്ടലുകളെ വെല്ലുന്ന കൊള്ളയാണ് നോൺ വെജിറ്റേറിയൻ ഹോട്ടലുകളിലേത്. ഇറച്ചി, മീൻ ഇനങ്ങൾക്ക് തോന്നിയതാണ് നിരക്ക്. ഭക്ഷണസാധനങ്ങൾക്ക് തോന്നിയനിരക്ക് ഈടാക്കുന്നതിനുപുറെമയാണ് ജി.എസ്.ടിയുടെ പേരിൽ ഉപഭോക്താക്കളെ ചൂഷണംചെയ്യുന്നത്. പല പ്രമുഖ ഹോട്ടലുകളിലും 50 രൂപയുടെ ഭക്ഷണം കഴിച്ചാൽ ജി.എസ്.ടി. ഇനത്തിൽ അഞ്ചു രൂപയോളം അധികം നൽകേണ്ടിവരുന്നു. ഉപഭോക്താക്കളുടെ അജ്ഞത മുതലെടുത്താണ് ഹോട്ടലുകാർ കൊള്ള നടത്തുന്നത്. ഇതിനെതിരെ നടപടിയെടുക്കേണ്ട അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. തൊഴിൽ കൂലി, വാടക, വൈദ്യുതി, വെള്ള ചാർജുകൾ എന്നിവയും സാധനങ്ങളുടെ വിലയും കൂട്ടുേമ്പാൾ ഉയർത്താതെ തരമിെല്ലന്നാണ് ഹോട്ടലുടമകളുടെ ന്യായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.