വളവും തിരിവും; പിഴക് പാലം ജങ്ഷനിൽ അപകട പരമ്പര

പാലാ: കെ.എസ്.ടി.പി റോഡ് നിർമാണത്തിലെ അശാസ്ത്രീയത മൂലം പിഴക് പാലം ജങ്ഷൻ അപകടമേഖലയാകുന്നു. പാലാ--തൊടുപുഴ റോഡിലെ കടനാട് പിഴക് പാലമാണ് വാഹനങ്ങൾക്ക് അപകട ഭീഷണിയാകുന്നത്. ആധുനിക നിലവാരത്തിൽ നിർമിച്ച പാതയിൽ പാലത്തിന് ഇരുവശത്തെയും റോഡിലെ വളവും തിരിവും അതേപടി നിലനിർത്തിയിയിരിക്കുകയാണ്. കൊടുംവളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങൾ പാലത്തിലെ വളവിലും തിരിവിലും നിയന്ത്രണംവിട്ട് അപകടത്തിൽപെടുന്നത് പതിവാണ്. റോഡിലെ വളവിനനുസൃതമായി പാലത്തി​െൻറ വീതിയിൽ മാറ്റം വരുത്താത്തതാണ് റോഡ് പരിചിതമല്ലാത്ത ൈഡ്രവർമാർ ഓടിച്ചുവരുന്ന വാഹനങ്ങൾ അപകടങ്ങളിൽപെടാൻ ഇടയാക്കുന്നത്. പാലത്തിലെ അശാസ്ത്രീയ ഗതാഗതസംവിധാനം മൂലം മുപ്പതോളം വാഹനാപകടങ്ങൾ ഈ ഭാഗത്ത് നടന്നിട്ടുണ്ട്. KTL62 pala pizhaku palam news പാലാ-തൊടുപുഴ റോഡിലെ പിഴക് പാലത്തിലെ അപകടഭീഷണിയാകുന്ന വളവും തിരിവും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.