ചേർത്തല: വീൽചെയറിൽ പൂവിട്ട പ്രണയം ക്ഷേത്രനടയിൽ സാഫല്യമായി. റാന്നി ഇടമൺ നടേക്കാവിൽ രതീഷും ആലപ്പുഴ വണ്ടാനം ചിറക്കാടിവീട്ടിൽ രേഖയുമാണ് കഴിഞ്ഞദിവസം ചേർത്തല ശക്തീശ്വരം ക്ഷേത്രസന്നിധിയിൽ വിവാഹിതരായത്. ഓട്ടോഡ്രൈവറാണ് രതീഷ്. ബി.കോം വരെ പഠിെച്ചങ്കിലും രേഖക്ക് ജോലിയില്ല. കൂട്ടുകാർ മുഖേനയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് വാട്സ്ആപ്പിലൂടെയും ഫോൺ വിളികളിലൂടെയും പരിചയം വളർന്ന് പ്രണയമായി. ഒടുവിൽ രതീഷ് രേഖയുടെ വീട്ടിലെത്തി വീട്ടുകാരുടെ സമ്മതപ്രകാരമാണ് വിവാഹത്തിലേക്ക് കടന്നത്. രേഖയുടെ തണ്ണീർമുക്കെത്ത അമ്മാവൻ രാമചന്ദ്രനിലൂടെയാണ് കളവങ്കോടം ശക്തീശ്വരം ക്ഷേത്രത്തെക്കുറിച്ച് അറിഞ്ഞതും വിവാഹം അവിടെവെച്ച് നടത്താൻ തീരുമാനിച്ചതും. അമ്മാവൻതന്നെയാണ് വിവാഹവേദിയിൽ രേഖയെ കൈപിടിച്ചുനൽകിയത്. ഇരുവരും വ്യത്യസ്ത ജാതിയിൽപെട്ടവരാണ്. വിവാഹശേഷം ഇരുവരും വണ്ടാനെത്ത രേഖയുടെ വീട്ടിലാണ്. ഞായറാഴ്ച റാന്നിയിലേക്ക് പോകും. റാന്നി ഇടമൺ ജങ്ഷനിലാണ് രതീഷ് ഓട്ടോ ഓടിക്കുന്നത്. വർഷങ്ങൾക്കുമുമ്പുണ്ടായ വീഴ്ചയാണ് രതീഷിനെ വീൽചെയറിലാക്കിയത്. ഓട്ടോയിൽ പ്രത്യേകം സജ്ജീകരണങ്ങൾ ഒരുക്കിയാണ് രതീഷ് ഓട്ടോ ഓടിക്കുന്നത്. ചെറുപ്പത്തിലുണ്ടായ അസുഖമാണ് രേഖയെ ഭിന്നശേഷിയിലേക്ക് നയിച്ചത്. ആശുപത്രിയിൽ കുടിവെള്ള ശുദ്ധീകരണ ഉപകരണം സ്ഥാപിച്ചു (ചിത്രം എ.പി.എൽ 53) തുറവൂർ: തുറവൂർ സർക്കാർ ആശുപത്രിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ആൽബ ഇന്നർവെയർ കമ്പനി കുടിവെള്ള ശുദ്ധീകരണ ഉപകരണം സ്ഥാപിച്ചു. ആശുപത്രിയിലെ കിടപ്പുരോഗികളും കൂട്ടിരിപ്പുകാരും ചികിത്സതേടി ഒ.പിയിൽ എത്തുന്ന രോഗികളും നാളുകളായി ശുദ്ധജലം കിട്ടാതെ പ്രയാസപ്പെട്ടിരുന്നു. ആശുപത്രിയിൽ പൈപ്പുവഴി കിട്ടുന്ന വെള്ളമാണ് ഇവിടെയെത്തുന്നവർ കുടിവെള്ളത്തിന് ഉപയോഗിച്ചിരുന്നത്. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് വൈക്കം കേന്ദ്രമായി പ്രവർത്തിക്കുന്ന ആൽബ ഇന്നർവെയർ കമ്പനി 50,000 രൂപയിലേറെ വിലവരുന്ന വെള്ളം ശുദ്ധീകരിക്കുന്ന ഉപകരണം വെള്ളിയാഴ്ച ആശുപത്രിയിൽ സ്ഥാപിച്ചു. എ.എം. ആരിഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ആൽബ കമ്പനി ജനറൽ മാനേജർ വിനയ്ലാൽ അധ്യക്ഷത വഹിച്ചു. ഡോ. ബി.എസ്. മനോജ്, ആൽബ ട്രസ്റ്റ് അംഗങ്ങളായ സക്കീർ ഹുസൈൻ, സമീർ, നൗഫൽ, കണ്ണൻ, ഷംസുദ്ദീൻ പുന്നാത്തറ എന്നിവർ സംസാരിച്ചു. ആഞ്ഞിലിത്തോട്ടിൽ അപകടങ്ങള്‍ പതിവാകുന്നു പൂച്ചാക്കൽ: ആഞ്ഞിലിത്തോട്ടിൽ വാഹനാപകടങ്ങൾ പതിവാകുന്നു. റോഡിെൻറ അരിക് സമനിരപ്പില്‍നിന്ന് ഉയര്‍ന്നുനില്‍ക്കുന്നതാണ് വിനയാകുന്നെന്നാണ് നാട്ടുകാർ പറയുന്നത്. പാണാവള്ളി ആഞ്ഞിലിത്തോട് കവലയിൽ ഇതിനകം പല അപകടങ്ങളുണ്ടായി. ആഞ്ഞിലിത്തോട് പാലത്തിെൻറ തെക്കേക്കരയിലാണ് റോഡ് ഉയര്‍ന്ന് നില്‍ക്കുന്നത്. പടിഞ്ഞാറോട്ട് ഇറക്കത്തിലേക്കുള്ള റോഡിെൻറ മുകളറ്റമാണ് അപകടമേഖല. ഇരുചക്രവാഹനങ്ങള്‍ ഇവിടെ മറിയുന്നത് നിത്യസംഭവമായിട്ടുണ്ട്. എം.എല്‍.എ റോഡുമായി ബന്ധിപ്പിക്കുന്നതാണ് പടിഞ്ഞാറോട്ടുള്ള റോഡ്. ഈ റോഡിെൻറ പടിഞ്ഞാറുവശം വലിയ ഇറക്കമാണ്. മഴസമയത്ത് വഴുക്കലും റോഡില്‍ ഉണ്ടാകുന്നു. റോഡിെൻറ വശം പൊട്ടിയും സമനിരപ്പില്‍നിന്ന് ഉയര്‍ന്നും കിടക്കുന്നതിനാല്‍ വാഹന പാര്‍ക്കിങ്ങും റോഡരികില്‍ സാധ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.