ഇൻഫോസിസ് ജീവനക്കാരിയുടെ മൃതദേഹം വാടക വീട്ടിൽ അഴുകിയ നിലയിൽ

ബംഗളൂരു: മൈസൂരുവിൽ കണ്ടെത്തി. വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. കലബുറഗി സ്വദേശി മീനാക്ഷിയാണ് (21) കാമ്പസിൽനിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള വീട്ടിൽ ജീവനൊടുക്കിയത്. മൂന്നു മാസം മുമ്പാണ് യുവതി ഇൻഫോസിസിൽ ട്രെയിനിയായി ചേരുന്നത്. വീട്ടിനുള്ളിൽനിന്ന് അസഹ്യമായ ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് അ‍യൽവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. ശനിയാഴ്ചയാണ് അവസാനമായി മാതാവിനോട് സംസാരിച്ചത്. പിന്നീട് ഓഫിസിലും എത്തിയിരുന്നില്ല. സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. പൊലീസെത്തി വീടി​െൻറ വാതിൽ തകർത്താണ് അകത്ത് കടന്നത്. മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. ഹെബ്ബാൾ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.