യു.ഡി.എഫിന്​ ​​െഎക്യദാർഢ്യവുമായി ജോസഫ്​ വിഭാഗം; ഇടുക്കി ​ ഹർത്താലിന്​ പിന്തുണ

തൊടുപുഴ: കെ.എസ്.യു പ്രവർത്തകരെ െപാലീസ് മർദിച്ചതിൽ പ്രതിേഷധിച്ച് ഇടുക്കി ജില്ലയിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താലിന് പിന്തുണനൽകി ജോസഫ് വിഭാഗം കേരള കോൺഗ്രസ്. മാണി സമദൂരം പറയുകയും കോട്ടയത്ത് പരസ്പരം കണ്ടാൽ മിണ്ടാതിരിക്കുകയും ചെയ്യുേമ്പാഴാണ് ജോസഫ് വിഭാഗം, കോൺഗ്രസി​െൻറ വിദ്യാർഥി സംഘടന പ്രവർത്തകർക്ക് മർദനമേറ്റതിൽ പ്രതിഷേധിച്ച് രംഗത്തുവന്നത്. യു.ഡി.എഫ് അനുകൂല നിലപാടിലേക്ക് മാറണമെന്ന് പാർട്ടിയിൽ ആവശ്യമുന്നയിക്കുന്ന ജോസഫ് വിഭാഗം കിട്ടിയ അവസരം മുതലാക്കുകയായിരുന്നെന്നാണ് വിലയിരുത്തുന്നത്. കേരള കോൺഗ്രസ് -എം ജില്ല പ്രസിഡൻറ് പ്രഫ. എം.ജെ. ജേക്കബാ ണ്പൊലീസ് നടപടിക്കെതിരെ പ്രതികരിക്കാൻ ആഹ്വാനം ചെയ്തും ഹർത്താലിെന പിന്തുണച്ചും പ്രസ്താവനയിറക്കിയത്. ജോസഫി​െൻറ വിശ്വസ്തനും ജോസഫ് ഗ്രൂപ് മുൻ ജില്ല പ്രസിഡൻറുമായ ജേക്കബ്, ജോസഫി​െൻറ തട്ടകമായ തൊടുപുഴയിലെ സംഭവങ്ങളിൽ യു.ഡി.എഫിെന പിന്തുണച്ച് രംഗത്തെത്തിയത് ജോസഫി​െൻറ നിർദേശ പ്രകാരമാണ്. ജനകീയ സമരങ്ങളോട് പൊലീസ് പാലിക്കേണ്ട മര്യാദ ലംഘിച്ച് നടന്ന അതിക്രമങ്ങൾക്കെതിരെ പ്രതികരിച്ചാണ് ഹർത്താലിനെ പിന്തുണക്കുന്നതെന്ന് എം.ജെ. ജേക്കബ് 'മാധ്യമ'ത്തോട് പറഞ്ഞു. പരിക്കേറ്റവരെ എടുത്തുമാറ്റിയ ആളുകളെപോലും പിന്തുടർന്ന് അടിക്കുകയായിരുന്നു െപാലീസെന്ന് അദ്ദേഹം ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.