കങ്ങഴ: ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾക്ക് വെള്ളിയാഴ്ച തുടക്കമാകും. ഒന്ന്, രണ്ട് വാർഡുകളിലെ ഗ്രാമസഭ വെള്ളിയാഴ്ച രണ്ടിന് യാഥാക്രമം ശ്രായിപ്പള്ളി അംഗൻവാടി, ചീരമറ്റം സെൻറ് തോമസ് എൽ.പി.സ്‌കൂളിലുമായി നടക്കും. മൂന്ന്, നാല് വാർഡ് ഗ്രാമസഭകൾ 10ന് രണ്ടിന് പടിഞ്ഞാറ്റുപകുതി അംഗൻവാടി, കൊന്നക്കൽ വി.കെ.വി.എം എൽ.പി.എസിലും നടക്കും. വിള ഇൻഷുറൻസ് പദ്ധതിക്ക് തുടക്കമായി നെടുംകുന്നം: ഗ്രാമപഞ്ചായത്തിെൻറയും കൃഷിഭവെൻറയും ആഭിമുഖ്യത്തിൽ നെടുങ്കുന്നം പഞ്ചായത്തിൽ വിള ഇൻഷുറൻസ് പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് ഹാളിൽ പ്രസിഡൻറ് വി.എം. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി വി. സോമൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ്പ്രസിഡൻറ് റോസമ്മ തോമസ്, കൃഷി ഓഫിസർ ഷൈലജകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജമ്മ രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ജോസഫ് ദേവസ്യ, ലത ഉണ്ണികൃഷ്ണൻ, ശോഭ സതീഷ്, ശ്രീകല തുടങ്ങിയവർ സംസാരിച്ചു. പരിപാടി തലയോപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ: വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും വായന പക്ഷാചരണത്തിെൻറ സമാപനവും. ഉദ്ഘാടനം സി.കെ. ആശ എം.എൽ.എ -രാവിലെ 10.00 മണ്ഡപത്തിപ്പാറ അംഗൻവാടി: പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് ഗ്രാമസഭ -രാവിലെ 10.00 എലിക്കുളം എം.ജി.എം.യു.പി.സ്‌കൂൾ: ലൈബ്രറി കൗൺസിലിെൻറ കാഞ്ഞിരപ്പള്ളി താലൂക്കുതല വായന പക്ഷാചരണ സമാപനം -ഉച്ച 1.30 പൊൻകുന്നം ജനകീയ വായനശാല: വായന പക്ഷാചരണ സമാപനഭാഗമായി വനിതസംഗമവും ഗുരുസംഗമവും - 4.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.