കടവരാന്തയിൽ ഉറങ്ങിയവരെ തെരുവുനായ്​ക്കൾ ആക്രമിച്ചു

പത്തനംതിട്ട: കടവരാന്തയിൽ ഉറങ്ങുകയായിരുന്നവരെ തെരുവുനായ്ക്കൾ ആക്രമിച്ചു. ഒരാളുടെ ജനനേന്ദ്രിയത്തിന് സാരമായ പരിക്കുണ്ട്. വ്യാഴാഴ്ച രാത്രി 10.45ഒാടെ കുമ്പഴ ജങ്ഷനിലാണ് സംഭവം. ചെങ്ങറ സ്വദേശി വെങ്കിടേഷ് (61), കൂടൽ നെടുമൺകാവ് സ്വദേശി ഡേവിഡ് (50) എന്നിവരാണ് ആക്രമണത്തിനിരയായത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമ്പഴ ജങ്ഷനിലെ കടവരാന്തയിൽ ഉറങ്ങുകയായിരുന്നു ഇരുവരും. ഇവരുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാർ നായ്ക്കളെ ഒാടിച്ച ശേഷം ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. ഫയർ ഫോഴ്സ് ആംബുലൻസുമായി എത്തി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.