ബംഗാളിൽ വീണ്ടും സംഘർഷം; ലാത്തിച്ചാർജും കണ്ണീർവാതകവും

updated ATTN: ഏഴാം പേജിലെ കൊൽക്കത്തയിൽ ബി.ജെപി തൃണമൂൽ സംഘർഷം എന്ന വാർത്തക്ക് പകരം ഇത് നൽകുക സുചേത ചക്രവർത്തി കൊൽക്കത്ത: ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് സാമുദായികസംഘർഷമുണ്ടായ പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാന ജില്ലയിൽ വീണ്ടും സംഘർഷം. സമാധാനത്തിലേക്ക് തിരിച്ചുവരുന്നതിനിടെ ബഷീറാതിലാണ് വ്യാഴാഴ്ച വൈകീട്ട് പ്രശ്നമുണ്ടായത്. പൊലീസ് കണ്ണീർവാതകം പ്രേയാഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. പൊലീസും ബി.എസ്.എഫും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം, കഴിഞ്ഞദിവസം സംഘർഷത്തിൽ പരിക്കേറ്റ ബി.ജെ.പി പ്രവർത്തകൻ മരിച്ചു. ഇതേതുടർന്ന് കൊൽക്കത്തയിലെ ആശുപത്രിപരിസരത്ത് ബി.ജെ.പി-തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. കാർത്തിക് ഘോഷാണ്(45) മരിച്ചത്. ചൊവ്വാഴ്ചയാണ് ഇയാളെ കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. തിങ്കളാഴ്ച രാത്രി മുതൽ സംഘർഷത്തിൽ 21 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഘോഷി​െൻറ മരണത്തെ തുടർന്ന് ബി.ജെ.പി പ്രവർത്തകർ ആശുപത്രി പരിസരത്ത് സംഘടിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ദിലീപ് ഘോഷ് ഉൾപ്പെടെയുള്ള നേതാക്കളും എത്തിയതോടെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും സംഘടിക്കുകയും ഏറ്റുമുട്ടലുണ്ടാവുകയുമായിരുന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. സംഘർഷത്തിനിടയാക്കുന്ന സന്ദേശങ്ങൾ പ്രചരിക്കുന്നത് തടയാൻ നോർത്ത് 24 പർഗാന ജില്ലയിൽ ഇൻറർനെറ്റ് സേവനം നിർത്തലാക്കിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.