നെടുങ്കണ്ടം: തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടി കേരളത്തിെൻറ ഭൂമിയിലേക്ക് അതിക്രമിച്ചു കടന്ന് കൊടിനാട്ടി. സൗത്ത് ഇന്ത്യൻ ഫോർവേഡ് ബ്ലോക്ക് പ്രവർത്തകരാണ് കമ്പംമെട്ട് ചെക്പോസ്റ്റിനു സമീപം അതിർത്തി നിർണയ സർവേ നടന്ന സ്ഥലങ്ങളിലേക്ക് ഇരച്ചുകയറി കൊടിനാട്ടിയത്. ഇടുക്കി ജില്ല കലക്ടറുടെ പ്രത്യേക നിർദേശപ്രകാരം കമ്പംമെട്ടിലെ അതിർത്തി നിർണയം താൽക്കാലികമായി നിർത്തിവെച്ചതിൽ പ്രതിഷേധിച്ചായിരുന്നു സമരം. കമ്പംമെട്ട് ചെക്പോസ്റ്റിനു സമീപം അതിർത്തി നിർണയ സർവേ നടന്ന സ്ഥലങ്ങളിലെ വീടുകളുടെ മുന്നിലെത്തിയ പാർട്ടി പ്രവർത്തകർ വീടൊഴിയാൻ ആവശ്യപ്പെട്ടു. സ്ഥലത്ത് കട്ടപ്പന സി.ഐ വി.എസ്. അനിൽകുമാർ, കമ്പംമെട്ട് എസ്.ഐ ഷനൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമെത്തി നിലയുറപ്പിച്ചു. തമിഴ്നാട്ടിൽനിന്നുള്ള പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 42 പേരെ ഉത്തമപാളയം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി കേരളവും തമിഴ്നാടും തമ്മിൽ നിലനിന്നിരുന്ന കമ്പംമെട്ട് ചെക്പോസ്റ്റിലെ അതിർത്തി തർക്കം പരിഹരിക്കാനായി ഇരുസംസ്ഥാനവും സംയുക്തമായി നടത്തിവന്ന സർവേ ഇടുക്കി ജില്ല കലക്ടറുടെ പ്രത്യേക നിർദേശപ്രകാരം കഴിഞ്ഞ 13നാണ് താൽക്കാലികമായി നിർത്തിവെച്ചത്. ഉന്നതതല ചർച്ചക്കുശേഷം ബാക്കി ഭാഗം സർവേ നടത്താമെന്നും തൽക്കാലം സർവേ ചെയ്യേണ്ടെന്നുമായിരുന്നു അന്നത്തെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.